കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സംരംഭങ്ങൾ ഏറെയുണ്ട്, വൻവളർച്ച നേടിയവയുമുണ്ട്. രണ്ടാമത്തെ വിഭാഗത്തിൽപ്പെടും ഇൻഡോർ ചെടികൾ. കോവിഡിനു മുൻപുതന്നെ ഇൻഡോർ പ്ലാനസ് വിപണി സംസ്ഥാനത്തു സജീവമായിരുന്നു. പുറത്തിറങ്ങാതെ വീടിനകത്തിരുന്ന ലോക്ഡൗൺ കാലം ആളുകളെ അകത്തളച്ചെടികളോടു കൂടുതൽ അടുപ്പിച്ചു. ഇഷ്ടപ്പെട്ട ചെടികളെക്കുറിച്ചു വായിച്ചറിയാനും ഇന്റർനെറ്റിൽ തിരയാനും ഇഷ്ടംപോലെ സമയം. അതിന്റെ തുടർച്ചയെന്നോണം ഇൻഡോർ ഇലച്ചെടികൾ വാങ്ങുന്നവരുടെയും വളർത്തലും വിൽപനയും സംരംഭമാക്കിയവരുടെയും എണ്ണത്തിൽ വൻ വർധനയുണ്ടായി. ഒരുപക്ഷേ, സമീപകാലത്ത് ഏറ്റവുമധികം സംരംഭകരെ സൃഷ്ടിക്കുകയും വളർച്ച നേടുകയും ചെയ്ത കൃഷി മേഖല ഇതുതന്നെയാകും.
സ്റ്റാർട്ടപ്പുകളുടെ പൂക്കാലം
രണ്ടു വർഷത്തിനിടയിൽ ഒട്ടേറെ ഗാർഡൻ സ്റ്റാർട്ടപ്പുകളാണ് ബെംഗളൂരു, മുംബൈ, പുണ തുടങ്ങി രാജ്യ ത്തെ വൻകിട നഗരങ്ങളിൽ വളർന്നുവന്നത്. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും മുൻപു തുടങ്ങിയവയ്ക്ക് മികച്ച വളർച്ച നേടാനുമുള്ള അവസരമായി കോവിഡ് കാലം. ഗാർഡൻ സ്റ്റാർട്ടപ് സംരംഭകരിൽ പലരും പ്രതീക്ഷിച്ചതിന്റെ മൂന്നും നാലും ഇരട്ടി വളർച്ചയാണ് നേടിയത്. പുനെ ആസ്ഥാനമായ സ്റ്റാർട്ടപ് "ഉഗാവൂ ഉദാഹരണം. കുറഞ്ഞ കാലംകൊണ്ട് മികച്ച വിപണി നേടിയ കമ്പനി, മാസം 5 ലക്ഷം ചെടികളിലേക്ക് വ്യാപാരം ഉയർത്താനുള്ള ശ്രമത്തിലാണ്. 2025 എത്തുമ്പോഴേക്കും രാജ്യത്തെ ഹോം ഗാർഡൻ മേഖല 30,000 കോടി രൂപയുടെ വിപണിയായി വളരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ഇൻഡോർ ചെടികളുമായി ബന്ധപ്പെട്ട മൂല്യവർധിത സംരംഭങ്ങളും രംഗത്തുണ്ട്. പഞ്ചാബിലെ രൂപഗർ ഐ ഐടി വികസിപ്പിച്ച വായുശുദ്ധീകരണ സംവിധാനം ഉദാഹരണം. പീസ് ലില്ലിയും സ്നേക് പ്ലാന്റും സ്പൈഡർ പ്ലാന്റും സാൻസിവേരിയയുമെല്ലാം സാധാരണഗതിയിൽത്തന്നെ അന്തരീക്ഷവായുവിനെ മെച്ചപ്പെടുത്താൻ ശേഷിയുള്ളവയാണ്. ഇവയാണ് ഐ ഐടിയുടെ യുബീത്ത് എന്ന സ്റ്റാർട്ടപ് തങ്ങളുടെ ഉൽപന്നത്തിൽ പ്രയോജനപ്പെടുത്തുന്നത്. എന്നാൽ ഈ ചെടികൾ മുറിക്കുള്ളിൽ വെറുതെ വയ്ക്കുന്നതിനു പകരം സാങ്കേതിക വിദ്യയിലൂടെ വേരുകളുടെ ശ്വസന ശേഷി വർധിപ്പിച്ച് അന്തരീക്ഷവായുവിനെ ശുദ്ധമാക്കുന്നതിന്റെ വേഗം കൂട്ടുകയാണ് ബ്രീത്ത് ചെടിച്ചട്ടിയിലാണ് ഇതിനുള്ള സംവിധാനം ക്രമീകരിക്കുന്നത്. ഈ പ്രകൃതിദത്ത എയർ പ്യൂരിഫയർ' ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം കൂടിയതായി തെളിഞ്ഞെന്നും ഐഐടി ഗവേഷകർ പറയുന്നു.
Esta historia es de la edición January 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം