പടന്നമാക്കലെ പയ്യന്മാർ വേറെ ലെവൽ. വീടിനു ചുറ്റും ഓടിനടന്നാണ് അധ്വാനം. വെറുതെ കഷ്ടപ്പെടുകയല്ല, കൈ നിറയെ കാശുണ്ടാക്കുകയുമാണ്. കോട്ടയം ജില്ലയിൽ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നിയിലെ നാട്ടുകാർ പറയുന്നത് അതിശയോക്തിയാണെന്നു കരുതേണ്ടാ. ഇരുവർക്കും പ്രായം മുപ്പതിൽ താഴെയെങ്കിലും കൊറോണക്കാലത്തെ മത്സ്യക്കൃഷിയും പന്നിവളർത്തലും നൽകിയ കരുത്തിൽ രണ്ടുനില വീട് പണിതു താമസമാക്കി. എല്ലാ നേട്ടത്തിനും പിന്നിൽ അപ്പന്റെയും വല്യപ്പന്റെയും പ്രചോദനവും പരിശീലനവുമെന്ന് മിഥുനും സച്ചിനും.
പന്നിക്കൂട് കഴുകാനും മീൻകുളത്തിൽ ചാടാനും മടിയില്ലാത്ത ഇവർക്ക് ഗസറ്റഡ് ഓഫിസറെയോ കോളജ് അധ്യാപകനെയോ മറികടക്കുന്ന വരുമാനമുണ്ട്. എന്നാൽ ലക്ഷങ്ങൾ മുടക്കിയുള്ള ടാങ്കുകളോ ഹൈടെക് സംവിധാനങ്ങളോ ഇല്ല. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ഫാം സങ്കൽപങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. അലങ്കാരമത്സ്യ പ്രജനനമാണ് തുടക്കം മുതലേ ഈ ഫാമിലെ മുഖ്യ സംരംഭം. പ്രജനന ടാങ്കിലെ ഹാപ്പകളിലാണ് മത്സ്യക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുക. പിന്നീട് ഇവയെ 10 അടി വീതിയും 12 അടി നീളവും രണ്ടടി ആഴവുമുള്ള ചെറുടാങ്കുകളിലേക്കു മാറ്റി വളർത്തി വലുതാക്കുന്നു. ലാറ്റക്സ് സംഭരിക്കുന്ന വീപ്പ ചതുരാകൃതിയിൽ നിരത്തി മീതേ കനം കുറഞ്ഞ പടുത വിരിച്ചാണ് ഇവ നിർമിക്കുക. പരമാവധി 2000 രൂപ മാത്രം ചെലവ് വരുന്ന ഇത്തരം എഴുപതോളം ചെറു ടാങ്കുകളാണ് , അടിസ്ഥാനസൗകര്യം. ഓരോ ടാങ്കിൽ നിന്നും 2 മാസം കൂടുമ്പോൾ കുറഞ്ഞത് 15,000 രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെ ഇവർ വാരുന്നു. അപ്പോൾ മൊത്തം ടാങ്കുകളിൽ നിന്നുള്ള വരുമാനമെത്രെയെന്ന് ആലോചിച്ചുനോക്കൂ.ഏഞ്ചൽ ഫിഷ്, ഗപ്പി, പ്ലാറ്റി, സ്വോർഡ് ടെയിൽ, കോയി കാർപ്, ഫൈറ്റർ, പോളാർ പാ രറ്റ്, സീബ്ര എന്നിവയാണ് ഇവിടെ പ്രജനനം നടത്തുന്ന പ്രധാന അലങ്കാര മത്സ്യങ്ങൾ. മറ്റു പല ഇനങ്ങളെയും വാങ്ങി ചില്ലറ വിൽപന നടത്തുന്നുമുണ്ട്. ജയന്റ് ഗൗരാമി പ്രജനനം, വാള, തിലാപ്പിയ തുടങ്ങിയ വളർത്തുമത്സ്യങ്ങളുടെ വിൽപനയുമുണ്ട്.
Esta historia es de la edición March 01, 2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01, 2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും