ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം. കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം! ഒട്ടേറെ ആരോഗ്യമേന്മകളുള്ള ഭക്ഷ്യചേരുവ എന്ന നിലയിലും സൗന്ദര്യവർധക ഉൽപന്നം എന്ന നിലയിലും ആഗോളതലത്തിൽ വൻ ഡിമാൻഡുള്ള സുഗന്ധവ്യഞ്ജനമാണ് കുങ്കുമം.
രാജ്യത്തെ ഒരു വർഷത്തെ കുങ്കുമ ഉപഭോഗം ഏകദേശം 100 മെട്രിക് ടൺ. നമ്മുടെ വാർഷിക ഉൽപാദനം 8-10 മെട്രിക് ടൺ. ഇറക്കുമതിയുള്ളതു കൊണ്ട് മാത്രം നമ്മുടെ സുന്ദരികളും സുന്ദരന്മാരും ഒരു വിധം പിടിച്ചു നിൽക്കുന്നു.
അങ്ങനെയെങ്കിൽ കശ്മീരിൽ വിളയുന്ന കുങ്കുമം കേരളത്തിൽ കൃഷി ചെയ്താലോ? തമാശയല്ല, സംഗതി നടക്കും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട പ്രദേശങ്ങൾ കുങ്കുമക്കൃഷിക്കു യോജ്യമെന്നു പഠനങ്ങളിൽ തെളിഞ്ഞു കഴിഞ്ഞു. തീർന്നില്ല, പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമം കൃഷി ചെയ്യുകയും പൂവിടുകയും ചെയ്തിരിക്കുന്നു.
കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂർ പെരുമലയിലും വട്ടവട പഴത്തോട്ടത്തും ഇക്കഴിഞ്ഞ വർഷമാണ് ശാന്തൻപാറ കൃഷിവിജ്ഞാനകേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണ കൃഷിക്ക് തുടക്കമിട്ടത്.
ഈ പ്രദേശങ്ങളുടെ കൃഷി യോജ്യത, വിളയുന്ന കുങ്കുമപ്പൂ വിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നി വയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം ഇതുവരെയും തികഞ്ഞ പ്രതീക്ഷയാണ് നൽകുന്നതെന്ന് കൃഷിക്കു നേതൃത്വം നൽകുന്ന കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ ഷലിസ്റ്റ് (പ്ലാന്റ് പ്രൊട്ടക്ഷൻ) സുധാകർ സൗന്ധരാജൻ പറയുന്നു.
കുങ്കുമക്കഥ
Esta historia es de la edición June 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും