കാപ്പികൃഷിക്കാരൊക്കെ ഹാപ്പിയാണിപ്പോൾ, തെറ്റില്ലാത്ത വിലയുള്ളതിനാൽ. എന്നാൽ കാപ്പിയിൽ നിന്നുള്ള ഉൽപാദനം പത്തിരട്ടിയാക്കിയാലോ? അതും ലളിതമായ വഴികളിലൂടെ. ഏതിനമായാലും ഇന്നു കിട്ടുന്നതിന്റെ പല മടങ്ങ് വിളവും വരുമാനവും നേടാനും മത്സരക്ഷമത മെച്ചപ്പെടുത്താനും കഴിയുന്ന ഒരു കൃഷി രീതി അവതരിപ്പിക്കുകയാണ് വയനാട്ടിലെ പ്രമുഖ കാപ്പി കർഷകൻ എം.പി. അശോക് കുമാർ.
ചെറുമരമായി 12 അടി ഉയരത്തിൽ വളരുന്ന കാപ്പിച്ചെ ടികൾ! അതിസാന്ദ്രതാരീതിയുടെ വകഭേദങ്ങൾ ! ഓരോ ചെടിയിലും 7 കിലോ മുതൽ 35 കിലോവരെ ഉൽപാദനം. വയനാട്ടിലെ മുട്ടിലിൽ ഏക്കറിനു ശരാശരി 1.5 ടൺ ഉൽപാദനം ഉറപ്പുനൽകുന്നു ഈ കാപ്പിത്തോട്ടം. പരമ്പരാ ഗതരീതിയിൽ ഒരേക്കറിലെ ഉൽപാദനം 4 ക്വിന്റൽ മാത്രമ ണെന്നോർക്കുക. സാധാരണ കാപ്പിച്ചെടികളുടെ പത്തിരട്ടി വരെ ഉൽപാദനക്ഷമത പ്രകടിപ്പിക്കുന്ന കാപ്പിമരങ്ങൾ ഈ 40 ഏക്കർ തോട്ടത്തിലുണ്ട്. എങ്കിലും അമിതവിനിയോഗ ത്തിലൂടെ മണ്ണിന്റെ ആരോഗ്യം നശിക്കാതിരിക്കാനായി ഏക്കറിനു 2 ടൺ പരിപ്പ് മാത്രമാണ് അശോക് കുമാർ ലക്ഷ്യമിടുന്നത്.
അശോകിന്റെ വെർട്ടിക്കൽ ശൈലി രാജ്യത്തെ കാപ്പി ഉൽപാദനത്തിലും കൃഷിക്കാരുടെ വരുമാനത്തിലും വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയേറെ. 50 വർഷമായി കാപ്പി കൃഷി ചെയ്യുന്ന ഈ എഴുപത്തിമൂന്നുകാരന് അനുഭവ സമ്പത്താണ് പ്രധാന മുതൽക്കൂട്ട്. 10 വർഷം മുൻപാണ് കൂടുതൽ ഉൽപാദനക്ഷമത എന്ന ലക്ഷ്യത്തോടെ പരീക്ഷണക്കൃഷി ആരംഭിച്ചത്. 4-5 വർഷങ്ങൾക്കു മുൻപുതന്നെ മികച്ച ഫലം കിട്ടിത്തുടങ്ങിയെങ്കിലും പുതിയ രീതിയുടെ എല്ലാ സാധ്യതയും കണ്ടെത്താൻ സമഗ്രമായ തുടർനി രീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും. പൂർണമായും വിജയമെന്നു കൃത്യമായ വിവരശേഖരത്തിന്റെ അടിസ്ഥാ നത്തിൽ ഉറപ്പാക്കിയ അദ്ദേഹം ഈ രീതി കൂടുതൽ കർഷകരിലെത്തിക്കാൻ തയാറായിരിക്കുന്നു. അശോകിന്റെ നിരീക്ഷണങ്ങളും വേറിട്ട കൃഷിരീതിയും കോഫിബോർഡിലെ വിദഗ്ധരും ശരിവയ്ക്കുന്നു, അംഗീകരിക്കുന്നു.
ലംബമായി വളർച്ച
Esta historia es de la edición January 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും