ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പാളയത്തെ എം. കെ. ദുരൈസ്വാമി പറയുന്നത് ഒരു ഏക്കറിൽനിന്ന് 5-6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറി ച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ ഒന്നിനു 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും ചാണകപ്പൊടിയും മാത്രം നൽകി. വിള വെടുക്കാൻ 15- 20 വർഷം കാത്തിരിക്കണമെന്നു മാത്രം.
വീടിനു ചുറ്റമുള്ള 40 ഏക്കറിൽ 35 ഏക്കറിലും കാടു പോലെ വളരുന്ന ചെറുമരങ്ങളാണ് ദുരൈസ്വാമിയുടെ വേറിട്ട കൃഷി. നട്ടിട്ടു 15 വർഷത്തിലേറെയായെങ്കിലും ശരാ ശരി 15-20 ഇഞ്ച് മാത്രം ചുറ്റളവുള്ള, തിരിച്ചറിയാത്തവർക്ക് വിറകിനു മാത്രം യോജിച്ചതെന്നു തോന്നുന്ന ചെറുമരങ്ങൾ സംശയിക്കേണ്ടാ, ദുരൈസ്വാമി നട്ടുവളർത്തുന്നതു ചന്ദനം തന്നെ. പത്തോ നൂറോ ആയിരമോ അല്ല പതിനായിരം ചന്ദനമരങ്ങൾ. കോടികൾ കായ്ക്കുന്ന കാശുമരങ്ങൾക്കു കാവലിരിപ്പാണ് സ്വാമിയുടെ ശരിക്കുമുള്ള പണി.
രണ്ട് ചന്ദനം പറമ്പിലുണ്ടെങ്കിൽ നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടുമെന്നുറപ്പ്. എത്ര ഉറക്കമിളച്ചാലും ഒരു ദിവസം ചന്ദനം നഷ്ടപ്പെടാനുള്ള സാധ്യത അതിലേറെ. അങ്ങനെയെങ്കിൽ പതിനായിരം ചന്ദനമരങ്ങൾ വളരുന്ന പറമ്പിനു നടുവിൽ ദുരൈസ്വാമി എങ്ങനെയാവും ഉറങ്ങുക? അതിനുളള വഴി അദ്ദേഹം തന്നെ കണ്ടെത്തിയിട്ടുണ്ട്. പാക്ക് അതിർത്തിയിൽ നുഴഞ്ഞു കയറുന്നവർ പോലും ഈ കൃഷിയിടത്തിലെത്താൻ കഷ്ടപ്പെടും. അത്ര ദുർഘടമാണ് സുരക്ഷാ വ്യൂഹം. രണ്ടു നിര മുള്ളുവേലികളാണ് അതിരിൽ. അതിനുള്ളിൽ വൈദ്യുതവേലി. പോരാത്തതിനു സിസി ടിവി ക്യാമറകളും. കന്നി ഇനത്തിൽപെട്ട വേട്ടനായ്ക്കളുടെ കാവൽ കൂടിയുള്ളപ്പോൾ ദുരൈസ്വാമിക്ക് ഉറങ്ങാം, സുഖമായി.
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും