പത്തു വർഷം മുൻപ് ഒരു കിലോ ഉണക്ക കൊക്കോ ക്കുരുവിന്റെ രാജ്യാന്തര വിപണിവില ശരാശരി 152 രൂപയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ 525 രൂപയിലെത്തി. അതായത്, 245% വർധന മാർച്ച് അവസാന വാരത്തോടെ വില 630 രൂപയിലേക്കുയർന്നു - 314% വർധന. "അതുക്കും മേലെ' ഓഫർ ചെയ്ത് കച്ചവടക്കാർ ഇങ്ങോട്ട് അന്വേഷിച്ചെത്തുന്ന സ്ഥിതിയാണ് ഇപ്പോഴെന്നു കർഷകർ. അത്രയ്ക്കുണ്ട് ക്ഷാമവും ഡിമാൻഡും.
ഈ ബംപർ നേട്ടം ഇതേപടി തുടരുമോ എന്നതാണ് അടുത്ത ചോദ്യം. ഇപ്പോഴത്തെ റെക്കോർഡ് വില ഏതാനും മാസങ്ങൾക്കപ്പുറം തുടരില്ല എന്നാണു വിപണി വിദഗ്ധർ പറയുന്നത്. പ്രമുഖ ഉൽപാദകരാജ്യങ്ങൾ നേരിടുന്ന കടു ത്ത ഉൽപാദനത്തകർച്ചയും സീസണല്ലാത്തതു കൊണ്ടുള്ള ലഭ്യതക്കുറവുമാണ് നിലവിലെ വിലക്കയറ്റത്തിനു കാരണം. ആഗോള കൊക്കോ ഉൽപാദനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്ന ഐവറികോസ്റ്റും ഘാനയും "എൽ നിനോ' കാലാവസ്ഥാ പ്രതിഭാസത്തിന്റെ പിടിയിലാണ്. വർധിച്ച ഈർപ്പം മൂലം രണ്ടു രാജ്യങ്ങളിലെയും കൊക്കോ ത്തോട്ടങ്ങളിൽ രോഗ, കീടബാധ രൂക്ഷമാവുകയും അത് കടുത്ത ഉൽപാദനത്തകർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുന്നു. ബീൻസിന്റെ ലഭ്യതക്കുറവുമൂലം ഈ രാജ്യങ്ങളിലെ പ്രമുഖ സംഭരണ സംസ്കരണ കമ്പനികൾ പ്ലാന്റുകൾ പലതും അടയ്ക്കുകയും ചെയ്തു. കാമറൂണി ലെയും നൈജീരിയയിലെയും കൊക്കോത്തോട്ടങ്ങളും ഇതേ അവസ്ഥയിലാണ്. രോഗ, കീടാക്രമണം നിയന്ത്രണ വിധേയമാകുകയും സീസണെത്തുകയും ചെയ്യുന്നതോടെ ഇന്നത്തെ ബംപർ വില താഴുമെന്നുതന്നെ കരുതാം. എങ്കിൽ പോലും, ഇനിയങ്ങോട്ടു ന്യായവില തുടരുമെന്നു തന്നെയാണ് ആഗോള സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഹ്രസ്വകാല കാരണങ്ങൾക്കൊപ്പം ദീർഘകാല സാഹചര്യങ്ങളും കൊക്കോവിലയുടെ ഭാവിയെ സ്വാധീനിക്കുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഉദാഹരണമായി, ആഗോളതാപനത്തിനു വഴി വയ്ക്കുന്ന വിളയാണു കൊക്കോ എന്ന ആരോപണം ആഫ്രിക്കയിലെ കൊക്കോഷിക്കു ഭീഷണിയായുണ്ട്. വനം വെട്ടി വെളുപ്പിച്ചുള്ള കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന കൊക്കോ ബീൻസിന് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. മറുവശത്താകട്ടെ, ഓരോ വർഷവും ചോക്ലേറ്റ് ഉപഭോഗം വർധിച്ചു വരുകയും ചെയ്യുന്നു.
Esta historia es de la edición April 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും