സംസ്ഥാനത്തോടു ചേർന്നു കിടക്കുന്ന കർണാടക, തമിഴ്നാട് ഗ്രാമങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് വൻ തോതിൽ ഇഞ്ചിയും വാഴയും പച്ചക്കറികളും സൂര്യകാന്തിയുമെല്ലാം കൃഷി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ട്. അവരെ അങ്ങോട്ടാകർഷിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്? സ്ഥലലഭ്യത, കുറഞ്ഞ പാട്ടത്തുക, കുറഞ്ഞ കൂലിനിരക്ക്, യോജിച്ച കാലാവസ്ഥ, സൗജന്യ വൈദ്യുതി എന്നിങ്ങനെ അനുകൂല ഘടകങ്ങൾ പലതുണ്ടെന്നു തെങ്കാശിയിലെ മലയാളിക്കർഷകൻ ബിന്ദുലാൽ. ഗൾഫ് ജോലി ഉപേക്ഷിച്ചെത്തിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദുലാലും അനിലും, വിദേശത്തു തന്നെ തുടരുന്ന സഞ്ജു, സജീവ്, രാജേഷ് എന്നിവരും ചേർന്ന് കഴിഞ്ഞ വർഷമാണ് തെങ്കാശിക്കടുത്തു കടയം തെക്ക് മടത്തൂരിൽ കൃഷി തുടങ്ങിയത്. 80 ഏക്കർ സ്ഥലമാണ് ഇവിടെ പാട്ടത്തിനെടുത്തിരിക്കുന്നത്. അതിൽ 40 ഏക്കറോളം സ്ഥലത്ത് നിലവിൽ കൃഷിയിറക്കിക്കഴിഞ്ഞു. ബാക്കി സ്ഥലത്ത് പോത്ത് ഉൾപ്പെടെ മൃഗ പക്ഷി പരിപാലനമാണ് ലക്ഷ്യം. പരീക്ഷണമെന്ന നിലയിൽ പോത്തുവളർത്തൽ തുടങ്ങി.
വിശാലമായ സ്ഥലലഭ്യത
ഹെക്ടർ കണക്കിനു സ്ഥലം ഒരുമിച്ചു ലഭിക്കുമെന്നതാണ്അ യൽനാട്ടിലെ ഏറ്റവും വലിയ ഗുണം. കേരളത്തിൽ കൃഷിയിടങ്ങൾ തുണ്ടുഭൂമികളായതിനാൽ അതിന് അവസരമില്ല. സംസ്ഥാനത്തു നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം സാമൂഹികനീതി ഉറപ്പാക്കിയെങ്കിലും കൃഷിക്കു ദോഷമായെന്നു ബിന്ദുലാൽ. എങ്കിലും നമ്മുടെ നാട്ടിൽ ഒട്ടേറെ സ്ഥലങ്ങൾ തരിശുകിടക്കുന്നുണ്ട്. പരിപാലനമില്ലാതെ ഉൽപാദനക്ഷമത ഇടിഞ്ഞുപോയ കൃഷിയിടങ്ങളുമുണ്ട്. കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് ഇവ പാട്ടത്തിനു നൽകിയാൽ നമുക്കും വാണിജ്യോൽപാദനം സാധ്യമാകുമെന്നു ബിന്ദു ലാൽ.
Esta historia es de la edición June 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും