വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാൽ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകൾ. ആലുവയ്ക്ക് സമീപം അത്താണിയിലെ കെ.കെ. ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ ബ്രോയിലർ താറാവുകളുടെ കുത്തകക്കാർ.
ഇക്കൊല്ലം സിൽവർ ജൂബിലിയിലേക്കു കടക്കുന്ന ഫാമിന്റെ തുടക്കം 2001ൽ, 200 താറാവുകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടാണ്. ഇപ്പോൾ അട്ടപ്പാടിയിലെ ഫാമിൽ പല ബാച്ചുകളിലായി വളരുന്നത് 20,000 വിഗോവ താറാ വുകൾ. വിൽപന അത്താണി കേന്ദ്രത്തിൽ മാത്രം. ആഴ്ച തോറും 1500-2000 താറാവുകളാണ് വിറ്റുപോകുന്നത്. സീസണിൽ ഇത് 4000 വരെ ഉയരും. ഒരു താറാവിൽനിന്ന് 100 രൂപയാണ് ശരാശരി അറ്റാദായം. ഇറച്ചിത്താറാവ് വളർത്തലിനെ ആഴ്ചതോറും ലക്ഷങ്ങൾ ലാഭം നേടാവുന്ന സംരംഭമായി ജോമി വികസിപ്പിച്ചത് കാൽ നൂറ്റാണ്ടിലെ കഠിനപ്രയത്നത്തിലൂടെ. രോഗങ്ങൾ, മാലിന്യനിർമാർജന പ്രശ്നങ്ങൾ, പ്രളയം എന്നിങ്ങനെ കേരളത്തിൽ ഒരു സംരംഭകൻ നേരിടാനിടയുള്ള എല്ലാ പ്രതിസന്ധികളിലൂടെയും ജോമിയും കടന്നുപോയി. കേരളത്തിനു തീരെ പരിചിതമല്ലാതിരുന്ന ബ്രോയിലർ താറാവ് വളർത്തലിൽ സ്വന്തമായൊരു ബിസിനസ് മോഡലും വിപണനശൈലിയും വികസിപ്പിച്ച് ഈ മേഖലയുടെ തലതൊട്ടപ്പനാകാനും ജോമിക്കു കഴിഞ്ഞു.
പത്താം ക്ലാസ് കഴിഞ്ഞു ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ഡിപ്ലോമയ്ക്കു പഠിക്കുമ്പോഴാണ് കോഴിയും താറാവുമൊക്കെ ജോമിയുടെ കമ്പമായി മാറിയത്. പഠനകാലത്തുതന്നെ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയിരുന്നു. ക്രമേണ കോഴിവളർത്തലും വിൽപനയുമൊക്കെ സൈഡ് ബിസിനസായി മാറി. ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് പഠനം പൂർത്തിയായപ്പോഴേക്കും ജോമി മുഴുവൻസമയ പൗൾട്രി സംരംഭകനായി മാറിയിരുന്നു. ഇറച്ചി കോഴി ബിസിനസ് മാത്രമായിരുന്നു അക്കാലത്ത്. എന്നാൽ ഇടയ്ക്ക് അടിപതറി. ഇറച്ചിക്കോഴിവില കുത്തനെ ഇടിഞ്ഞപ്പോൾ പരുക്കം മൂലം സംരംഭം പൂട്ടി. അപ്പോഴാണ് ബ്രോയിലർ താറാവുകൾ ജോമിയുടെ ശ്രദ്ധയിൽപെടുന്നത്.
Esta historia es de la edición July 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം