പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണ സംരംഭങ്ങളിലൊന്നാണ് പോത്തുവളർത്തൽ. പോത്തിനു ശരീരത്തൂക്കം കൂടുംതോറും ആദായവും വളരും. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്ത് മടക്കിനൽകും. വളർത്തിത്തുടങ്ങിയ ഉടൻ തന്നെ വരുമാനം പോക്കറ്റിലെത്തില്ലെങ്കിലും പോത്തിനെ ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്.
പരിമിത സൗകര്യങ്ങളിൽ വളർത്താമെന്നതും തീറ്റ ച്ചെലവ് ഉൾപ്പെടെ പരിപാലനച്ചെലവ് കുറവാണെന്നതും കാര്യമായ രോഗങ്ങളൊന്നും പിടിപെടില്ലെന്നതും വലിയ അധ്വാനമില്ലാതെ പരിപാലിക്കാമെന്നതുമൊക്കെ പോത്തു വളർത്തലിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിൽ പോത്തിറച്ചിക്കു വലിയ വിപണിയുള്ളപ്പോഴും പോത്തുൽപാദനവും ഡിമാൻഡും തമ്മിൽ വലിയ വിടവാണുള്ളത്. കശാപ്പിനായി ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ നാടുകളിൽ നിന്നുതന്നെ. മാംസാഹാരപ്രിയരേറെയുള്ള കേരളത്തിൽ മാംസോല്പാദനത്തിനായി വാണിജ്യാടി സ്ഥാനത്തിലുള്ള പോത്തുവളർത്തലിനു മികച്ച സാധ്യത യാണുള്ളത്. അപ്പോഴും സാഹചര്യമറിഞ്ഞും വിപണി കണ്ടും വേണം ഈ സംരംഭത്തിനിറങ്ങാൻ. അതുപോലെ പോത്ത് ആനപോലെ വലുപ്പം വച്ചാൽ വലിയ നേട്ടം നേടിത്തരുമെന്നു ചിന്തിക്കുകയും വേണ്ടാ.
വിപണി അറിഞ്ഞ് വിപണനം
എന്നാണ് വിൽക്കാനാവുക, എത്ര രൂപയ്ക്കു വിൽക്കണം, എത്ര ലാഭം വേണം എന്നതെല്ലാം മുൻകൂട്ടി കണ്ടു വേണം സംരംഭത്തിനിറങ്ങാനെന്ന് തൃശൂർ കുറ്റൂർ സ്വദേശി കൊള്ളനൂർ പാറയ്ക്കൽ കെ.ഡി.അജോ. ഒരു പോത്തിനെ വളർത്തി വിൽക്കുമ്പോൾ കുട്ടിയുടെ വിലയും ചെലവും കിഴിച്ച് 25,000 രൂപയെങ്കിലും ലഭിക്കണം. അതു ലാഭമെന്നു കരുതുകയും വേണ്ടാ. അത്രയും നാൾ വളർത്തിയതിന്റെ കൂലിയായി കണ്ടാൽ മതി. എട്ടു വർഷം മുൻപ് ഒരു പോത്തിനെ കൗതുകത്തിനു വാങ്ങി വളർത്തിയാണ് അജോ ഈ രംഗത്ത് എത്തിപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം വീടിനോടു ചേർന്ന് വർക്ഷോപ് ഉണ്ട്. ജോലിക്കൊപ്പം പോത്തുകൃഷിയും മുൻപോട്ടു പോയി. തുടക്കകാലത്ത് പോത്തുകുട്ടികൾ ചത്തുപോയ അനുഭവങ്ങളും രണ്ടു വർഷം വളർത്തി വലുതാക്കിയിട്ടു ലാഭമില്ലാതെ വിൽക്കേണ്ട അവസ്ഥയും ഉണ്ടായി. എങ്കിലും അനുഭവ പാഠമുൾക്കൊണ്ട് ആത്മവിശ്വാസം കൈവിടാതെ ഈ രംഗത്തു കൂടുതൽ ശ്രദ്ധിച്ചു.
Esta historia es de la edición September 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും