വയറിങ്ങിലെ അപാകതകൾ കാരണമുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്. അതുപോലെ തന്നെ, പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചെലവുകളും. അതുകൊണ്ട് വീട്ടിൽ വയറിങ്ങ് നടത്തുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യചെലവുകൾ കുറയ്ക്കാം, അപകടങ്ങളും ഒഴിവാക്കാം.
സാധാരണഗതിയിൽ വീടിന്റെ മേൽക്കൂര വാർക്കുന്ന സമയത്താണ് വയറിങ്ങ് പണികൾ തുടങ്ങിയിരുന്നത്. എന്നാൽ, വയറിങ്ങിനു മുമ്പു തന്നെ ഇതുമായി ബന്ധപ്പെട്ട് വാങ്ങാനുദ്ദേശിക്കുന്ന വയർ, ബൾബുകൾ, സ്വിച്ചുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയ സാധനസാമഗ്രികളെക്കുറിച്ച് നിശ്ചയം ഉണ്ടായിരിക്കണം. അതുപോലെ തന്നെ ലൈറ്റ് പോയിന്റുകൾ എവിടെയൊക്കെ എന്നതിനെക്കുറിച്ചും മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞാൽ വാർക്കുമ്പോൾ തന്നെ അതിനനുസരിച്ചുള്ള പൈപ്പുകൾ കോൺക്രീറ്റിലൂടെ ഇട്ടു പോകാം. മുൻകാലങ്ങളിൽ ഫാനുകൾക്കുള്ള പൈപ്പുകളാണ് ഇത്തരത്തിൽ കോൺക്രീറ്റിനുള്ളിലൂടെ കടത്തിവച്ചിരുന്നതെങ്കിൽ, ഇന്ന് സർക്യൂട്ട് പൈപ്പുകളും പരമാവധി കോൺക്രീറ്റിനുള്ളിലൂടെ തന്നെ നൽകുന്ന രീതിയാണുള്ളത്.
തേപ്പ് വേണ്ടാത്ത ചുവരുകൾക്ക് പുറത്തു കൂടിയാണ് വയറിങ്ങ് നൽകുന്നത്. 1/2 ഇഞ്ച് മുതൽ പല വലിപ്പത്തിലുള്ള പരന്ന പിവിസി പൈപ്പുകളാണ് ഇത്തരത്തിൽ ചുവരുകൾക്കു മീതേകൂടിയുള്ള വയറിങ്ങിനായി ഉപയോഗിച്ചു വരുന്നത്. മിക്ക ആധുനിക വീടുകളുടെയും വയറിങ്ങിന്റെ ഡ്രോയിങ്ങും ആർക്കിട്ടെക്റ്റ് തന്നെ നൽകിവരുന്നുണ്ട്. അതിനനുസരിച്ച് വയറിങ്ങിനായി പരിചയസമ്പന്നനായ ഇലക്ട്രീഷ്യനെ ചുമതലപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി പരിഗണിക്കുകയും വേണം.
ക്വട്ടേഷൻ
വയറിങ്ങ് കരാർ ജോലിക്കാരെ ഏൽപ്പിക്കുന്ന കാലമാ ണല്ലോ. പണികൾ തുടങ്ങും മുമ്പ് സാധനങ്ങളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും റേറ്റും ലേബർ ചാർജ്ജും അടങ്ങുന്ന ക്വട്ടേഷൻ തയ്യാറാക്കിത്തരാൻ ഇലക്ട്രീഷ്യനോട് ആവശ്യപ്പെടുന്നത് നല്ലതാണ്. സാധാരണഗതിയിൽ പണി തീരുമ്പോൾ ഇലക്ട്രീഷ്യൻ നൽകുന്ന നീണ്ട ബിൽ പലപ്പോഴും വാക്കു തർക്കങ്ങൾക്കിടയാക്കാറുണ്ട്. ക്വട്ടേഷൻ വാങ്ങിവച്ചാൽ ഇത്തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കാം. പണി കൂലി, സാധനങ്ങളുടെ വില, ജോലിക്കൂലി തുടങ്ങിയ ഇനത്തിൽ എത്ര തുക മാറ്റിവയ്ക്കണമെന്നൊക്കെ മുൻകൂട്ടി മനസ്സിലാക്കാനും സാധിക്കും. വിവിധ കരാറുകാരിൽ നിന്ന് ക്വട്ടേഷൻ വാങ്ങി കുറഞ്ഞ കൂലിക്ക് പണികൾ ഏൽപ്പിക്കുന്നത് പോക്കറ്റു കാലിയാവാതിരിക്കാൻ നല്ലതാണ്.
Esta historia es de la edición October 2023 de Ente Bhavanam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2023 de Ente Bhavanam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നിറമേകും ഗാർഡനിംഗ്
ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്തവർക്കും ചെടികൾ നട്ടുവളർത്താൻ സ്ഥലമില്ലാത്തവർക്കും വിടിനുള്ളിൽ വളർത്താവുന്ന ഉദ്യാന ടെക്നിക്കാണ് ടെററിയം ഇത്തിരി കലാബോധവും കഥയും ഇതിന്റെ ശാസ്ത്രിയവശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം
കൈവിട്ടുകളിക്കരുത് വയറിംഗിൽ
വയറിങ്ങിലെ അപാകതകൾ കാരണമുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്
അടുക്കളയും ആരോഗ്യവും
അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ പിടിക്കുന്ന ഇക്കാലത്ത് സ്ഥാനം അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയും അവിടെ നിന്നാണ്
പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്ക രിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചയപ്പെടാം.
ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?
വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക്- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം
വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്. പക്ഷെ വീട് വയ്ക്കുന്നതിനേക്കാൾ ചിലവിൽ വീട് അലങ്കരിക്കാൻ പലർക്കും താത്പര്യം കാണില്ല.
ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം
വീട്ടിലെത്തുന്ന അതിഥിയെ ബാത്റൂമിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്റൂമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.
വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം
വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മുലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാ പൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭം ഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചപ്പെടാം.
ഭംഗിക്കൊപ്പം ഉറപ്പും വേണം
കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇൻറീരിയർ ഡിസനിംഗാണ്-ലിഡിംഗ്-ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെൻറ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിൻറെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പുതിയതായി വീടിൻറെ ഇൻറീരിയർ ചെയ്യുമ്പോൾ ട്രെൻറിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ടെൻറിൻറെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ മാ നസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്ത ശേഷം ഇൻറീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും