ഈ ഓംബുഡ്സ്മാന്റെ പരിധിയിൽ അല്ല നിങ്ങൾ താമസിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതി മറ്റൊരു ഓംബുഡ്സ്മാനാണ് സമർപ്പിക്കേണ്ടത്, ഈ വിഷയം ഞങ്ങളുടെ അധികാരപരിധിയിൽ വരാത്തതിനാൽ പരിഗണിക്കാൻ ആകില്ല.
സാമ്പത്തിക പരാതികളുമായി ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കുന്നവരിൽ ഭൂരിപക്ഷവും കേൾക്കുന്ന സ്ഥിരം പല്ലവിയാണിത്. അതുകൊണ്ടു തന്നെ പലരും പരാതിയുമായി ഇത്തരം സംവിധാനങ്ങൾക്കു പിന്നാലെ പോകാറുമില്ല.
എന്നാൽ, ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക പരാതികൾ പരിഹരിക്കുന്നതിനുള്ള ഓംബുഡ്സ്മാൻ സംവിധാനം അടിമുടി പരിഷ്കരിച്ച് ഓൺലൈൻ സംവിധാനങ്ങളിലേക്കു ചുവടു മാറിക്കഴിഞ്ഞു. റിസർവ് ബാങ്ക് 2021 നവംബറിൽ കൊണ്ടുവന്ന സമഗ്ര ഓംബുഡ്സ്മാൻ പദ്ധതിക്ക് പ്രത്യേകതകൾ ഏറെയുണ്ട്.
പല വാതിലുകളിൽ മുട്ടേണ്ട
ബാങ്കുകൾക്കെതിരെയുള്ള പരാതികളേ തിരുവനന്തപുരത്ത് റിസർവ് ബാങ്കിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഓംബുഡ്സ്മാൻ ഏറ്റെടുത്തിരുന്നുള്ളൂ. ബാങ്കിതര ഫിനാൻസ് കമ്പനികൾക്കെതിരെയാണ് പരാതിയെങ്കിൽ മറ്റൊരു ഓംബുഡ്സ്മാനെ സമീപിക്കണമായിരുന്നു.
മൊബൈൽ പണമിടപാടുകൾ ഉൾപ്പെടെ ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചാണെങ്കിൽ മൂന്നാമതൊരു ഓംബുഡ്സ്മാനായിരുന്നു അധികാരം.
Esta historia es de la edición September 01, 2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 01, 2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ
പോളിസികൾക്കും വേണം ഇൻഷുറൻസ്
അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.