ഡെറ്റ് ഫണ്ടിലെ ദീർഘകാല നിക്ഷേപത്തിനു ണ്ടായിരുന്ന ഇൻഡക്സേഷൻ ബെനിഫ്റ്റ് ഇല്ലാതായതോടെ സുരക്ഷിതമായി ന്യായമായ ആദായം നേടാനുള്ള നല്ലൊരു അവസരം കൂടി നിക്ഷേപകർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ വലിയ റിസ്ക് എടുക്കാതെ പരമാവധി ആദായം എടുക്കാൻ എവിടെ എങ്ങനെ നിക്ഷേപിക്കാം എന്ന് അന്വേഷിക്കുന്നവർ ഏറെയാണ്. അത്തരം മൂന്ന് അവസരങ്ങളെക്കുറിച്ചു മനസ്സിലാക്കാം.
1. ബാങ്ക് നിക്ഷേപം പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് പലിശ ഉയർത്തിയതോടെ ബാങ്കുകളും നിക്ഷേപപലിശ കൂട്ടിയിരിക്കുന്നു. പല ബാങ്കുകളും ഉയർന്ന നിരക്കിൽ പ്രത്യേക കാലാവധി നിക്ഷേപങ്ങൾ സ്വീകരിക്കുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 400 ദിവസ അമൃത് കലാഷ് നിക്ഷേപത്തിന് 7.29% പലിശ കൊടുക്കുന്നു. (മുതിർന്നവർക്ക് 7.60% വരെ). പദ്ധതി 2023 ജൂൺ 30 വരെ ലഭ്യമാണ്.
ഫെഡറൽ ബാങ്ക് 15 മുതൽ 24 മാസം വരെ 7.25% നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.75% കാലാവധി പൂർത്തിയാക്കുംവരെ പിൻവലിക്കാനാകാത്ത നിക്ഷേപത്തിന് 0.25% കൂടുതൽ കിട്ടും.
ഇപ്പോൾ നിക്ഷേപിക്കണോ?
കോവിഡ് പോലുള്ള മഹാമാരി, ബാങ്ക് തകർച്ച, പ്രളയം, വരൾച്ച, രാജ്യങ്ങൾക്കിടയിലെ യുദ്ധം തുടങ്ങിയ സംഭവിച്ചില്ലെങ്കിൽ ഇനി പരമാവധി അര- മുക്കാൽ ശതമാനം പലിശ വർധന സാധ്യതയുള്ളൂ എന്നു വിലയിരുത്താം. അതിനാൽ, 5 വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾ നടത്താൻ ഈ സന്ദർഭം ഉപയോഗിക്കാം. അതിലൂടെ ബാങ്ക് നിക്ഷേപങ്ങൾക്ക് 6.50% ആദായം നേടാം. മുതിർന്നവർക്ക് 7.50% വരെയും.
മുഴുവൻ നിക്ഷേപവും സുരക്ഷിതമാക്കാം
ആഗോളതലത്തിലെ ബാങ്ക് തകർച്ച ഇവിടെയും ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കാം. ഇവിടെ റിസർവ് ബാങ്ക് ലൈസൻസ് ഉള്ള ബാങ്കിലെ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ ഗാരന്റിയുണ്ട്. അതിനാൽ, ഒരു ബാങ്കിൽ 5 ലക്ഷം രൂപ വരെ മാത്രം നിക്ഷേപിക്കുക. കൂടുതലുള്ള സംഖ്യ 5 ലക്ഷം വീതം മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചാൽ ബാങ്ക് തകർന്നാലും നിങ്ങളുടെ നഷ്ടസാധ്യത പൂർണമായും ഇല്ലാതെയാക്കാം.
ആദായനികുതി ബാധ്യത -
ഒരു സാമ്പത്തികവർഷം 10,000 രൂപ വരെയുള്ള ബാങ്ക് നിക്ഷേപ പലിശയാണ് ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതിൽ കൂടുതൽ കിട്ടുന്ന പലിശയ്ക്കു നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചു നികുതി കൊടുക്കണം.
Esta historia es de la edición May 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി