
വർഷങ്ങൾക്കു മുമ്പാണ്. അന്ന് 10 വയസ്സുകാരി ഒരു തമിഴ് പയ്യനെ പഞ്ചഗുസ്തി മത്സരത്തിൽ തോൽപിച്ചു. വലിയ ആരവത്തോടെയാണ് അന്നവളെ കൂട്ടുകാർ വരവേറ്റത്. പിന്നീട് പഞ്ചഗുസ്തി മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടുന്ന താരമാകും താനെന്ന് അന്നവൾ സ്വ പ്നത്തിൽ പോലും കരുതിയില്ല. പക്ഷേ അവൾക്ക് സ്പോർട്സ് ജീവനായിരുന്നു. സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല എന്നറിയുന്നതു കൊണ്ട് കളിയായിപ്പോലും അക്കാര്യം വീട്ടിൽ ചോദിച്ചില്ല. ഏതാനും സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്തതൊഴിച്ചാൽ അവിടം കൊണ്ട് അവസാനിച്ചു ആ കായിക പ്രേമിയുടെ സ്വപ്നങ്ങൾ എന്ന് ഒറ്റവാക്കിൽ പറയാം. ഇതാണ് കഥയുടെ ആദ്യ ഭാഗം...
ആ പെൺകുട്ടിയുടെ പേര് രഹ്ന റഷീദ്. ഇന്ന് സംസ്ഥാന, ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലെ ജേതാവാണ്. രഹ്ന മാത്രമല്ല, മക്കളായ അദ്നാനും അഫ്നാനും പഞ്ചഗുസ്തി താരങ്ങളാണ്. രഹ്നയും മൂത്ത മകൻ അദ്നാനും ദേശീയ മെഡൽ ജേതാക്കൾ.
ഇനി കഥയുടെ രണ്ടാംഭാഗം: പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രഹ്ന പാവറട്ടി മുസ്ലിം വീട്ടിൽ ചന്ദനപറമ്പിൽ റഷീദ് കെ. മുഹമ്മദിന്റെ ജീവിത സഖിയായത്. വിവാഹശേഷം ബിരുദ പഠനം പൂർത്തിയാക്കി. ഹിസ്റ്ററി ആയിരുന്നു വിഷയം. പിന്നീട് ലൈബ്രറി സയൻസും പഠിച്ചു. രണ്ടുവർഷം ജോലിക്കുപോയി. മക്കളായപ്പോൾ ജീവിതം അവർക്കു ചുറ്റുമായി. അദ്നാൻ 10-ാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പഞ്ച ഗുസ്തി ലോകചാമ്പ്യൻ ഹരി കണ്ടശ്ശാംകടവ് എത്തിയതാണ് രഹ്നയുടെ ജീവിതത്തിലെ വഴിത്തിരിവ്.
കുട്ടികളിൽ ആർക്കെങ്കിലും പഞ്ചഗുസ്തിയിൽ താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ജിമ്മിൽ പ്രാക്ടിസ് ചെയ്യാം എന്നും പറഞ്ഞു. അവരുടെ കൂട്ടത്തിൽ സെലക്ട് ആയത് അദ്നാൻ മാത്രമായിരുന്നു. അങ്ങനെ മകന് പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ ഉമ്മയും കൂട്ടുപോയി. അധികം വൈകാതെ ഉമ്മയും പരിശീലനം തുടങ്ങി എന്നതാണ് പിന്ന കഥ.
Esta historia es de la edición June 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...