മാർച്ചിൽ നടക്കേണ്ട 2024 ബോർഡ് എക്സാമുകളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അഞ്ചുമാസം മാത്രം. അതിനുമുമ്പ് ഡിസംബറിൽ പാദവാർഷിക പരീക്ഷയും ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും നടക്കും. അതിനാൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ പരീക്ഷക്കാലമാണ്. കൃത്യമായ പ്ലാനും തയാറെടുപ്പുകളുമായി നേരത്തേ ഒരുക്കം തുടങ്ങിയാൽ കൂളായി പരീക്ഷയെ നേരിടാം.
വിദ്യാർഥികളുടെ പഠനപ്രക്രിയയിൽ പരീക്ഷകൾ നിർണായക പങ്കുവഹിക്കുന്നു. വിഷയത്തെക്കുറിച്ചുള്ള അറിവും ധാരണയും പരീക്ഷിക്കുക മാത്രമല്ല, അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാനും വിദ്യാർഥികളെ സഹായിക്കുന്നു. ബോർഡ് പരീക്ഷ വന്നാൽ പിന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയാണ്. എന്നാൽ, പരീക്ഷകളെ മനശ്ശാസ്ത്ര സമീപനത്തോടെ സമീപിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയാറായാൽ മികച്ച രീതിയിൽ വിദ്യാർഥികളെ മുന്നോട്ടു നയിക്കാൻ കഴിയും. പരീക്ഷയിലെ തോൽവി ജീവിതത്തിലെ തോൽവിയായും പരീക്ഷയിലെ വിജയം ജീവിതത്തിലെ വിജയമായും കരുതേണ്ടതില്ല. എല്ലാവരുടെ യും പഠനശൈലി വ്യത്യസ്തമാണെന്ന കാര്യം ഓർക്കുക. ബോർഡ് പരീക്ഷകളിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നതിന് സ്ഥിരത, അർപ്പണബോധം, നന്നായി ആസൂത്രണം ചെയ്യുക, പഠനത്തോടുള്ള നല്ല സമീപനം എന്നിവ പ്രധാനമാണ്.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യവും അക്കാദമിക് നേട്ടവും തമ്മിൽ വലിയ ബന്ധമുണ്ട്. നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക. സമ്മർദം നിയന്ത്രിക്കുക. മതി യായ ഉറക്കം ഉറപ്പുവരുത്തുക. ആവശ്യമായ അളവിൽ വെള്ളം കുടിക്കുക. മനസ്സും ശരീരവും നല്ലനിലയിൽ നിലനിർത്തുന്നതിന് ക്രമമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
തയാറെടുപ്പ് നേരത്തേ തുടങ്ങാം
തയാറെടുപ്പ് വിദ്യാർഥികളെ പഠിക്കാൻ തയാറാക്കുന്നു. കൃത്യസമയത്ത് സിലബസ് കവർ ചെയ്യാനും കാര്യക്ഷമമായി പരിശീലിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. സമ്മർദവും പരീക്ഷഭയവും പിരിമുറുക്കവും കുറക്കാനും പഠനത്തിൽ ആത്മവിശ്വാസം വർധിപ്പിക്കാനും നേരത്തേയുള്ള തയാറെടുപ്പ് സഹായിക്കുന്നു. എല്ലാറ്റിലും വിദഗ്ധൻ ഒരു കാലത്ത് തുടക്കക്കാരനായിരുന്നു എന്ന് ഓർക്കുക. നാളത്തേക്കുള്ള ഏറ്റവും നല്ല തയാറെടുപ്പ് ഇന്ന് നിങ്ങൾ പരമാവധി ചെയ്യുക എന്നതാണ്.
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം