ലോകമാസകലമുള്ള ഭക്ഷ്യപ്രേമികളുടെ ഇഷ്ടവിഭവമാണ് ചെമ്മീൻ. അതിന് ദേശ ഭാഷാഭേദമില്ല. കടൽച്ചെമ്മീൻ ഗൾഫ് മേഖലയിൽ സുലഭമാണെങ്കിലും പ്രജനനകാലമട ക്കം ചില സീസണുകളിൽ ചെ മ്മീൻ പിടിക്കുന്നതിന് നിരോധനമുണ്ട്. എല്ലാകാലത്തും വി ളവ് ലഭിക്കുന്ന അക്വാകൾച്ചർ ഫാമുകൾ തുടങ്ങുകയാണ് ഇതിന് പരിഹാരം. പക്ഷേ, ചൂടധികമുള്ള കാലാവസ്ഥയിൽ വ്യവസായ അടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷി പരാജയമായിരുന്നു. ചെമ്മീനുകൾ വളർച്ച എത്തുന്നതിനു മുമ്പുതന്നെ ചത്തുപോകുന്നു. അതിനു പരിഹാരംതേടിയ ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലാണ്. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി പാച്ചാംപറമ്പിൽ വർഗീസ് ഇട്ടനാണ് ആ മലയാളി. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഒരടികൂടി അടുത്തിരിക്കുന്നു എന്നാണ് അസ്കറിൽ ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെ മ്മീൻ ഫാമിന്റെ ഉദ്ഘാടനം നിർവഹിക്കവെ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞത്.
ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി
മരുഭൂമിയിലെ വിളവെടുപ്പ് ഒരു ചരിത്രസംഭവം തന്നെയായിരുന്നു. റാസ് ഹാനിലെ 6000 ചതുരശ്രമീറ്റർ സ്ഥലത്ത് സ്ഥാപിച്ച ഏഴ് പോണ്ടുകളിൽ നിന്ന് ടൺ കണക്കിന് ചെമ്മീനാണ് വിളവെടുത്തത്. ബഹ്റൈനിലെ ഫാമേഴ്സ് കൺസോർട്യത്തിന്റെ ക്ഷണം ലഭിച്ചപ്പോൾ വർഗീസ് ഇട്ടൻ ആദ്യം സ്ഥലപരിശോധന നടത്തണ മെന്നാണ് പറഞ്ഞത്. ചെമ്മീനുകൾ ചത്തുപോകുന്നതിന്റെ കാരണം മനസ്സിലാക്കണമായിരുന്നു. അതിനായി പ്രാരംഭവിവരങ്ങൾ ശേഖരിച്ചു. ഗൾഫിലെ താപനിലക്കനുയോജ്യമായ ഇനങ്ങൾ ആവശ്യമാണന്ന് കണ്ടെത്തി. മാത്രമല്ല, കടൽ ജലം അക്വാകൾച്ചർ ഫാമുകളിൽ ഉപയോഗിക്കുമ്പോൾ പലകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അവയിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രതയടക്കം നിരവധി കാര്യങ്ങൾ.
വനാമി ഇനത്തിൽപെട്ട ചെ മ്മീൻകുഞ്ഞുങ്ങൾ ഉയർന്ന ചൂടിനെ അതിജീവിക്കുമെന്ന് അറിയാമായിരുന്നു. അതനുസരിച്ച് അവയെ പരീക്ഷിക്കാൻ തീരുമാനിച്ചു. ഏഴ് ടാങ്കുകളിലാണ് ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സമ്പൂർണമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആധുനികഫാമായാണ് രൂപകൽപന ചെയ്തത്.
Esta historia es de la edición December 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...