
വീടകത്തും പുറത്തും ചെടികൾ നട്ടുവളർത്തുന്നവരാണ് മിക്കവരും. എന്നാൽ, ഇലയുടെയും പൂക്കളുടെയും ഭംഗി മാത്രം ശ്രദ്ധിച്ച് നമ്മളറിയാതെ വളർത്തുന്നതും അടുത്ത് ഇട പഴകി കൈകാര്യം ചെയ്യുന്നതും ചിലപ്പോൾ അപകടം വരുത്തുന്നവയാണെങ്കിലോ? ചില ചെടികളുടെ ഇലയോ പൂവോ കറയോ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതോടെ ഇവയിലടങ്ങിയ വിഷസ്വഭാവമുള്ള രാസഘടകങ്ങൾ പ്രവർത്തിച്ച് അപകടത്തിന് കാരണമാകുന്നു. അത്തരം ചില ചെടികളെ തിരിച്ചറിയാം...
ഡൈഫൺബാച്ചിയാ ഡംബ് കെയിൻ
സാധാരണയായി വീടുകളിൽ കണ്ടുവരുന്ന ചെടിയാണിത്. ഇവയുടെ മനോഹര ഇലകൾ തന്നെയാണ് വില്ലനാവുന്നത്. ഇലകളിൽ കാത്സ്യം ഓക്സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഏറെ അപകടകരമാണ്. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. നാവ്, വായ, തൊണ്ടയിലെ മൃദുകോശങ്ങൾ എന്നിവക്ക് വീക്കം സംഭവിക്കാനും സംസാരശേഷിയെ ബാധിക്കാനും ഇടയുണ്ട്. നീര് കണ്ണിൽ തട്ടുന്നത് അന്ധതക്ക് വരെ കാരണമായേക്കും.
ആട്, പശു പോലുള്ള വളർത്തുമൃഗങ്ങളിലും അപകടമു ണ്ടാക്കും.
അരളി
നാട്ടിൻപുറങ്ങളിൽ സർവസാധാരണമായ ചെടിയാണിത്. പ്രത്യേക പരിചരണം ആവശ്യമില്ലാതെ ഏത് ആവാസവ്യവസ്ഥയിലും വളരും. വെളുപ്പ്, പിങ്ക്, ചുവപ്പ്, മഞ്ഞ, ഇളം പർപ്പിൾ നിറങ്ങളിൽ മനോഹര പൂക്കളോടെ കാണാം.
• വേര്, ഇല, തണ്ട്, പൂക്കൾ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അട ങ്ങിയിട്ടുണ്ട്. ഇതിന്റെ മിൽകി ലാറ്റക്സ് എന്നറിയപ്പെടുന്ന വെളുത്ത കറ അപകട കാരിയാണ്.
ഒളിയാൻഡ്രിൻ (Oleandrin), നെറിൻ (Neriin) തുടങ്ങി ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഈ സസ്യത്തെ വിഷകാരിയാക്കുന്നത്.
നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിച്ചാൽ ആദ്യലക്ഷണങ്ങളായി തല കറക്കം, ഛർദി എന്നിവ അനുഭവപ്പെടുകയും പിന്നാലെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും.
ഒതളം
Esta historia es de la edición June 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...