മലയാള സിനിമയിൽ ആവേശം നിറച്ച രംഗക്ക് ഒപ്പം നിറഞ്ഞാടിയ അമ്പാൻ എന്ന കോമിക് ഗുണ്ടയെ അവതരിപ്പിച്ച് തിയറ്ററുകളെ ഇളക്കിമറിച്ച് കൈയടി നേടിയ സജിൻ ഗോപു 'ആവേശം' നൽകിയ വൻ വിജയത്തിന്റെ ആവേശത്തിലാണ്.
'ചുരുളിയിൽ ജീപ്പ് ഡ്രൈവറായും 'ജാൻ എ. മനിലെ സജിയണ്ണനായും 'രോമാഞ്ചത്തിലെ നിരൂപ് ആയും എത്തി വിസ്മയിപ്പിച്ച സജിൻ ഗോപു അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളും ഹിറ്റാണ്. സിനിമ വിശേഷങ്ങൾ 'കുടുംബവുമായി പങ്കുവെക്കുകയാണ് അദ്ദേഹം.
ആവേശം തിയറ്ററിൽ കണ്ടതിന്റെ ത്രിൽ
2024 മലയാള സിനിമയുടെ ഭാഗ്യവർഷമാണ്. പല സിനിമകളും നൂറും 150ഉം കോടി കലക്ട് ചെയ്തു. അവക്കൊപ്പം നമ്മുടെ സിനിമയും നിറഞ്ഞ സദസ്സിൽ കാണുമ്പോൾ സന്തോഷം തോന്നുന്നു. കഴിഞ്ഞ തവണയും വിഷുവിന് സിനിമ കാണാൻ പോയിരുന്നു. ഇത്തവണ അത് സ്വന്തം സിനിമയായ തിന്റെ ത്രില്ലുണ്ട്.
"രോമാഞ്ചം' റിലീസാകുന്നതിന് മുമ്പാണ് ആവേശം ഓൺ ആകുന്നത്. ജിത്തു മാധവൻ എന്നോട് പറഞ്ഞത് എന്റെ കാരക്ടർ ആണ് ഈ സിനിമയിൽ ആദ്യം കാസ്റ്റ് ആയതെന്നാണ്. ഞാൻ ഇതറിയുന്നത് പിന്നീടാണ്. 'രോമാഞ്ച'ത്തിന്റെ ഷൂട്ടിങ്ങിനിടെ പല സബ്ജക്ടുകൾ സംസാരിച്ചതിനിടെ 'ആവേശ'ത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അന്നേ ഇതിൽ ഇന്ററസ്റ്റഡായിരുന്നു. "രോമാഞ്ച'ത്തിന്റെ റിലീസിങ്ങിനിടെയാണ് 'ആവേശ'ത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്. അന്ന് ടിനു പാപ്പച്ചന്റെ 'ചാവേർ സിനിമ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ 'ആവേശ'ത്തിൽ ഇൻ ആയി. പിന്നീട് എട്ടുമാസത്തോളം ബംഗളൂരുവിലായിരുന്നു. പലപല ഷെഡ്യൂളുകളായാണ് ചെയ്തത്.
ജിത്തു മാധവന്റെ രണ്ടു സിനിമകളിലും അഭിനയിക്കാൻ സാധിച്ചു. അങ്ങനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട രണ്ട് കമേഴ്സ്യൽ സിനിമയുടെ ഭാഗമാകാൻ സാധിച്ചു.
ഇനി നായകൻ
ഞാൻ നായകനാകുന്ന ജിത്തുവിന്റെ ചിത്രത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അത് ചോദ്യചിഹ്നംപോലെ നിൽക്കുകയാണ്. കൂടുതൽ പറയാറായിട്ടില്ല. അടുത്തുതന്നെ അനൗൺസ് ചെയ്തേക്കും.
റിലീസിങ്ങിന് കാത്തിരിക്കുന്നത് ബേസിൽ ജോസഫിന്റെ സിനിമയാണ്. ജ്യോതിഷ് ശങ്കറാണ് സംവിധാനം. ഓണത്തിനായിരിക്കും റിലീസിങ്. പുതിയ രണ്ട് മൂന്ന് പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.
Esta historia es de la edición June 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്