തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സ്ത്രീ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ കാൻസർ. 2022ൽ ലോകത്താകമാനം 6.50 ലക്ഷം പേരെയാണ് ഈ രോഗം ബാധിച്ചത്. 3.50 ലക്ഷം പേർ മരണമടഞ്ഞതായും ലോകാ രോഗ്യ സംഘടന പറയുന്നു.
35നും 44നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി സെർവിക്കൽ കാൻസർ കണ്ടുവരുന്നത്. പ്രായം കൂടിയ വ്യക്തികളിലും സാധ്യത ചെറുതല്ല. എന്നാൽ, പ്രായം കുറഞ്ഞ സ്ത്രീകളിൽ അപൂർവമായി മാത്രമേ ഈ കാൻസർ ബാധിച്ചിട്ടുള്ളൂ. സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാനാകും. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം.
എന്താണ് സെർവിക്കൽ കാൻസർ? യോനിയിലേക്ക് തുറക്കുന്ന ഗർഭാശയത്തിന്റെ താഴ്ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന ഒരു തരം കാൻസറാണിത്. സെർവിക്സിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഈ രോഗം വികസിക്കുന്നത്. ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോ മ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. എച്ച്.പി.വി അണുബാധ സെർവിക്സ് കോശങ്ങളെ ബാധിക്കുകയും ഒരു കാലയളവിന് ശേഷം അവ കാൻസറായി മാറുകയും ചെയ്യുന്നു. അതിന് വർഷങ്ങളെടുത്തേക്കും.
തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട്, ഏതാണ്ട് 120ലേറെ. അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്.
ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊ ണ്ട എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. ഹ്യുമൻ പാപ്പിലോമ വൈറസിൽ തന്നെയുള്ള 16, 18 ടൈപ്പുകളാണ് സെർവിക്കൽ കാൻസർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മറ്റു സ്ട്രെയ്നുകളും സെർവിക്കൽ കാൻസറിനു കാരണമാകാറുണ്ട്.
രോഗലക്ഷണം
യോനിയിൽ ചൊറിച്ചിലും പുകച്ചിലും: ഇത് നീണ്ടുനിന്നാൽ സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം.
മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുകയോ അത് മൂത്രനാളിയിലെ അണുബാധ മൂലം അല്ലാതിരിക്കുകയോ ചെയ്യുന്നത്.
അടിവയറ്റിൽ വേദന
അമിതമായ വെള്ളപോക്ക്
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമുള്ള രക്തക്കറ
Esta historia es de la edición February 2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...