വിശ്വാസം....അതല്ലേ...എല്ലാം ...

അജണ്ടയിലുള്ള വിഷയങ്ങളെല്ലാം കഴിഞ്ഞു. മറ്റെന്തെങ്കിലും വിഷയം ആർക്കെങ്കിലും ഉന്നയിക്കാനുണ്ടെങ്കിൽ ആവാം.' ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗംഗാധരൻ യോഗം അവസാനിപ്പിക്കുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തംഗങ്ങളോടായി പറഞ്ഞു.
"എനിക്ക് കാലിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിക്കാനുണ്ട്. എട്ടാം വാർഡ് മെമ്പറും അനാചാരങ്ങൾക്കെതിരെ ശക്തിയായി പടപൊരുതുന്ന യുവനേതാവുമായ ഗിരീഷ് മാസ്റ്റർ എഴുന്നേറ്റ് നിന്നു പറഞ്ഞു.
“മാഷ് പറഞ്ഞാളൂ.' പ്രസിഡണ്ട് അനുമതി നൽകി
നമ്മുടെ സംസ്ഥാനത്ത് നടന്ന നരബലികളും... മറ്റൊരിടത്ത് ബാധയൊഴിപ്പിക്കലിന്റെ പേരിൽ നടന്ന കൊടുംക്രൂരത കളും മറ്റും നമ്മളെല്ലാം കണ്ടതാണല്ലോ.. .. അതിനാൽ ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
"അത് വളരെ നല്ല കാര്യമാണല്ലോ.. മാഷേ..പ്രസിഡണ്ട് പറഞ്ഞു.
“എന്താ... ആർക്കെങ്കിലും മാഷിന്റെ ഈഅഭിപ്രായത്തോട് വിരോധമുണ്ടോ ? “ഇങ്ങിനെ ഒരു പ്രമേയം കൊണ്ട് ഈ നാട്ടിലെ ജനങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല... അങ്ങിനെ ഒരു പ്രമേയാവതരണം വന്നാൽ ഞങ്ങൾ വിട്ടുനിൽക്കും.പ്രതിപക്ഷ നേതാവ് പറഞ്ഞു.
"പ്രമേയം ഞാൻ തയ്യാറാക്കി കഴിഞ്ഞു. വരുന്ന പതിനാലാം തീയതി ഞാനത് അവതരിപ്പിക്കുകയും ചെയ്യും ഗിരീഷ് മാസ്റ്റർ പ്രതിപക്ഷ നേതാവിനെ നോക്കി ഉറച്ച ശബ്ദത്തിൽ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞു . തീയതി കേട്ട പാടെ പ്രസിഡണ്ട് കലണ്ടറിൽ കണ്ണോടിച്ചിട്ട് പറഞ്ഞു "ഗിരീഷ് മാഷേ... ചൊവ്വാഴ്ച പ്രമേയം അവതരിപ്പിക്കണ്ട... ചൊവ്വാഴ്ച ഒരു ശുഭകാര്യത്തിനും നന്നല്ല...
Esta historia es de la edición February 2024 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്