യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi|April 28, 2024
ഡൽഹി ഡയറി
 കെ.പി. രാജീവൻ
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

കഴിഞ്ഞ 10 വർഷമായി രണ്ട് തവണ ഇന്ത്യ ഭരിച്ച നരേന്ദ്ര മോദിക്ക് തുണയായത് യുപിയുടെ പിന്തുണയായിരുന്നു. യുപി കീഴടക്കുന്നവർ ഇന്ത്യ ഭരിക്കുമെന്ന ആപ്തവാക്യം 2014 ലും 2019 ലും ബിജെപി അന്വർത്ഥമാക്കി. യുപിയിലെ 80 സീറ്റുകളിൽ 71 സീറ്റുകളും 2014 ൽ സീറ്റും 2019 ൽ 62 സീറ്റും ലഭിച്ച ബിജെപി രണ്ട് തവണയും കേന്ദ്രഭരണം കയ്യാളി. എന്നാൽ ഇത്തവണ നരേന്ദ്ര മോദിയുടെ തുടർഭരണത്തിന് യുപി ഗാരന്റിയുണ്ടോ? ഉണ്ടാകില്ലെന്ന് അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും വാർത്താസമ്മേളനം നടത്തി ആണയിടുമ്പോഴും അത് വെറും രാഷ്ട്രീയ അവകാശവാദമായി എഴുതിത്തള്ളിയാലും അടുത്ത കാലത്ത് യുപിയിലുണ്ടായ ചില സംഭവവികാസങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്.

രജപുത്ര രോഷം വിനയാകുമോ?

ബിജെപിക്കെതിരായി ഉത്തർപ്രദേശിൽ രജപുത സമൂഹത്തിൽ പുകയുന്ന അതൃപ്തി മൂലമുണ്ടാകുന്ന തിരിച്ചടി എത്രത്തോളമാകുമെന്നതാണ് ഒരു വസ്തുത. ബിജെപിയുടെ അവഗണനയിൽ പ്രതിഷേധിച്ച് ക്ഷത്രിയ സമൂഹം മഹാപഞ്ചായത്തുകൾ നടത്തി.

ഈ വിഭാഗത്തിലെ താക്കൂർ സമുദായത്തെ ബിജെപി അവഗണിച്ചതായി ചൂണ്ടിക്കാട്ടി എസ്പി, ബിഎസ്പി പാർട്ടികൾ ശക്തമായ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയിൽ ബിഎസ്പി അദ്ധ്യക്ഷ മായാവതി ഈ വിഷയം ഉന്നയിക്കുകയുണ്ടായി. താക്കൂർ സമുദായത്തെ ബിജെപി അവഗണിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. ബിഎസ്പിയുടെ ഗാസിയാബാദ് സ്ഥാനാർത്ഥി താക്കൂർ വംശജനായ നന്ദ് കിഷോർ പുദിർ ആണെന്നത് ശ്രദ്ധേയമാണ്.

ബുദ്ധ് നഗറിൽ ചേർന്ന തിരഞ്ഞെടുപ്പ് റാലിയിൽ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ഈ വിഷയം ഉന്നയിച്ചു.

ഉറക്കം കെടുത്തുന്ന മഹാപഞ്ചായത്തുകൾ

 പടിഞ്ഞാറൻ യുപിയിലടക്കം നടക്കുന്ന ക്ഷത്രിയ സമൂഹത്തിന്റെ മഹാപഞ്ചായത്തുകൾ ബിജെപിയുടെ ഉറക്കം കെടുത്തുകയാണ്. മീററ്റ് ജില്ലയിലെ സർദാനയിലും ഖേഡയിലും കാദിലും സിസൗലിയിലും സഹറൻ പൂരിലെ നാനൗട്ടയിലും ഠാക്കൂർ സമുദായത്തിലെ ആളുകൾ സ്വാഭിമാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചു. ആയിരങ്ങൾ പാത്രത്തിൽ ഉപ്പ് ഒഴിച്ച് അവർ ബിജെപി ക്കെതിരെ പ്രതിജ്ഞയെടുത്തു. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന 19 ന് മുമ്പ് തന്നെ പടിഞ്ഞാറൻ യുപിയിൽ നിന്ന് ബിജെപിക്കെതിരെ അത്തരമൊരു പ്രതിഷേധം നടന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

Esta historia es de la edición April 28, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 28, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 minutos  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 minutos  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 minutos  |
January 25, 2025
വേണം, കേരളത്തിന് ആണവനിലയം
Kalakaumudi

വേണം, കേരളത്തിന് ആണവനിലയം

ആണവനിലയം അഭികാമ്യമോ?

time-read
4 minutos  |
January 25, 2025
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
Kalakaumudi

സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്

കളിക്കളം

time-read
4 minutos  |
January 25, 2025
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

സ്ത്രീവിമോചനം

time-read
2 minutos  |
January 25, 2025
അങ്ങനെ സമുദ്രക്കനിയായി...
Kalakaumudi

അങ്ങനെ സമുദ്രക്കനിയായി...

അനുഭവം

time-read
3 minutos  |
January 25, 2025
അവധൂതനായ ജി. ശങ്കരപ്പിള്ള
Kalakaumudi

അവധൂതനായ ജി. ശങ്കരപ്പിള്ള

സ്മരണ

time-read
4 minutos  |
January 25, 2025
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
Kalakaumudi

ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ

സ്മരണ

time-read
2 minutos  |
January 25, 2025
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024