ഡിജിറ്റലൈസേഷന്റെ ഈ കാലഘട്ടത്തിൽ മാധ്യമപഠനവും ഡിജിറ്റലാവുകയാണ്, സമ്പൂർണ ഡിജിറ്റൽ എന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും എല്ലാ പ്രമുഖ മാധ്യമസ്ഥാപനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഓൺലൈൻ എഡിഷനുകളുമുണ്ട്. മാറിവരുന്ന ഡിജിറ്റൽ ടെക്നോളജിയിൽ ജേണലിസത്തിന്റെ സാധ്യതയും വിപുലമായിട്ടുണ്ട്.
മാധ്യമമേഖലയിലെ ഈ ഡിജിറ്റലൈസേഷൻ മാറ്റങ്ങൾ മാധ്യമ പഠനമേഖലയിലും പ്രതിഫലിക്കുന്നുണ്ട്. പരമ്പരാഗത മാധ്യമപ്രവർത്തന രീതികൾ മനസ്സിലാക്കുന്നതിനോടൊപ്പം ഡിജിറ്റൽ മേഖലയിലെ തൊഴിൽ സാധ്യതകൾക്കൂടി ഉൾക്കൊണ്ടാണ് ഇന്ന് മാധ്യമപഠന കോഴ്സുകൾ രൂപവത്കരിക്കുന്നത്. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന ബൃഹത്തായ പഠനശാഖയിൽ പത്രപ്രവർത്തനം (Print media Journalism), ദൃശ്യമാധ്യമപ്രവർത്തനം (Broadcast Journalism), സിനിമ, അഡ്വർടൈസിങ്, പബ്ലിക് റിലേഷൻസ് എന്നിവയോടൊപ്പം അതേ പ്രാധാന്യത്തോടെ ഓൺലൈൻ ജേണലിസവും അല്ലെങ്കിൽ ഡിജിറ്റൽ ജേണലിസവും ഇന്ന് ഉൾക്കൊള്ളിച്ചിരിക്കുന്നു.
സർഗാത്മകത, നിരീക്ഷണ പാടവം എന്നീ പരമ്പരാഗത കഴിവുകളോടൊപ്പം സാങ്കേതിക പരിജ്ഞാനം, സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇന്ററാക്ടീവ് കണ്ടന്റുകൾ രൂപപ്പെടുത്തിയെടുക്കാനുള്ള താത്പര്യം എന്നിവയൊക്കെ ഡിജിറ്റൽ ജേണലിസ്റ്റിന് അത്യാവശ്യമാണ്. റിപ്പോർട്ടർ, ന്യൂസ് പ്രെസന്റർ, ക്യാമറ പേഴ്സൺ, ഫോട്ടോഗ്രാഫർ, എഡിറ്റർ എന്നീ സ്ഥിരം റോളുകളോടൊപ്പം ഡിജിറ്റൽ മാധ്യമമേഖല തേടുന്ന മറ്റുചില തസ്തികകളും രൂപപ്പെട്ടിരിക്കുന്നു. അവ ചുവടെ:
Esta historia es de la edición 2022 July 9 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 2022 July 9 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും