ഇന്ത്യൻ സേന വീണ്ടും ചെറുപ്പമാവാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകാനുള്ള അഗ്നിപഥി' പദ്ധതിയിലേക്ക് റിക്രൂട്ട്മെൻറിന് ഒരുക്കം തുടങ്ങി. പുതിയ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർ "അഗ്നിവീർ' എന്നാണറിയപ്പെടുക. "തീയിൽ മുളച്ചത് വെയിലത്ത് വാടില്ല' എന്നപോലെ അഗ്നിവീറായി തിരഞ്ഞെടുക്കപ്പെട്ട് സേവനം പൂർത്തിയാക്കി തിരിച്ചുവരുന്നവർ നിരാശപ്പെടേണ്ടിവരില്ല. അത്രമാത്രം കഠിനമായ പരിശീലനവും അനുഭവസപത്തും ആത്മവിശ്വാസവും കഴിവും നേടിയിരിക്കും അവർ.
പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കോണുകളിൽനിന്ന് വിമർശനങ്ങളുയരുന്നുണ്ട്. അതെന്തായാലും ഇതും ഒരവസരമാക്കി മാറ്റാനുള്ള പരിശ്രമമാണ് അഭികാമ്യം. അപേക്ഷകരുടെ എണ്ണം ലക്ഷങ്ങൾ കടന്നു. റിക്രൂട്ട്മെന്റ് റാലി/പരീക്ഷകൾക്കുള്ള തീയതിയും സേനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തെല്ലും സമയം പാഴാക്കാതെ തയ്യാറെടുപ്പ് തുടങ്ങുകയാണ് വേണ്ടത്; ഈ അഗ്നിപരീക്ഷയ്ക്കായി.
ആർമിയിൽ മാത്രമല്ല, എയർഫോഴ്സിലും നേവിയിലും ചില ടെക്നിക്കൽ ട്രേഡുകൾ ഒഴിച്ചാൽ ഇനിമുതലുള്ള റിക്രൂട്ട്മെന്റുകൾ അഗ്നിപഥ് മാതൃകയിൽത്തന്നെയായിരിക്കും. ഓരോ വിഭാഗത്തിലേക്കും എങ്ങനെ തയ്യാറെടുപ്പുകൾ നടത്താം എന്ന് പരിശോധിക്കാം.
ആർമിയിൽ അഗ്നിവീർ ആവാൻ
മാതൃഭൂമി തൊഴിൽ വാർത്തയിലും കരസേനയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം മനസ്സിരുത്തി വായിക്കുക. റിക്രൂ ട്ട്മെന്റ് പ്രക്രിയയിലെ വിവിധ ഘട്ടങ്ങളിൽ മുൻപ് സ്വീകരിച്ചിരുന്ന നടപടികളിൽ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. മറിച്ച് ഗുണനിലവാരം ഉയർത്താനാവശ്യമായ ചില പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഗ്നിപഥ്' പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധങ്ങളും അക്രമപരമ്പരകളും ഉണ്ടായിട്ടുണ്ടല്ലോ. അത്തരം പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തവരോ നേതൃത്വം നൽകിയവരോ ആയ ഉദ്യോഗാർഥികളെ പരിഗണിക്കില്ല എന്നതാണ് തീരുമാനം. ഓരോ ഉദ്യോഗാർഥിയും അത്തരം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നിർബന്ധമായും ഹാജരാക്കിയിരിക്കണം. 21 വയസ്സിൽ താഴെയുള്ളവർ അവിവാഹിതരാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഹാജരാക്കണം. അവസാനം പഠിച്ച സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ സ്വഭാവ സർട്ടഫിക്കറ്റ് ഹാജരാക്കണം. കൂടാതെ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും നിർബന്ധം.
കായികക്ഷമതാ പരീക്ഷ
Esta historia es de la edición July 16, 2022 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 16, 2022 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും