“അവളെത്തി കഴിഞ്ഞു. പന്തീരാണ്ട് തലമുറകളായി നാങ്ക കാത്തിരിക്കിഞ്ചോ -അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പുകമറ നീക്കി പുറത്തുവരാൻ മടിക്കുന്ന ഇല്ലിക്കൽ ഗ്രാമത്തിലേക്കുള്ള കുമാരിയുടെ വരവ് വിളിച്ചറിയിക്കുന്നത് മുത്തമ്മയാണ്. ഇല്ലിമല ചാത്തന്റെ ഉപാസക. “ഈ കാട് കടന്താലൊരു പുഴ കാണാം. നാൻ പുഴടക്കരെ കാത്തുനിക്കേ നാൻ നിന്നെ ചെകുത്താനരികിലേക്ക് കൊണ്ടുപോകേ" എന്നുപറഞ്ഞ് കുമാരിയെ ചാത്തനരികിലേക്ക് ക്ഷണിക്കുന്നതും മുത്തമ്മ തന്നെ. നിഗൂഢതകൾ നിറഞ്ഞൊരു മുത്തശ്ശിക്കഥക്ക് മനോഹര ഫ്രെയിമുകളിലൂടെ ദൃശ്യ ഭാഷയൊരുക്കിയ 'കുമാരി' എന്ന സിനിമയിൽ ഇടക്കിടെ വന്നുപോകുന്ന മുത്തമ്മയെ അവിസ്മരണീയമാക്കിയത് സുരഭി ലക്ഷ്മിയാണ്. ദേശീയ അവാർഡ് നേടിക്കൊടുത്ത ‘മിന്നാമിനുങ്ങി'ലെ അമ്മ വേഷത്തിനും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച 'ജ്വാലാമുഖി'യിലെ ഏയ്ഞ്ചലിനും ശേഷം സുരഭിയുടെ കരിയറിൽ വഴിത്തിരിവാകുകയാണ് കുമാരി'യിലെ മുത്തമ്മ. “വല്ലപ്പോഴും ലഭിക്കുന്നതാണ് മുത്തമ്മയെപ്പോലുള്ള വേഷം. സംസാരത്തിലും അഭിനയത്തിലും മേക്കപ്പിലുമൊക്കെ പാളിപ്പോകാൻ സാധ്യതയുള്ള വേഷമായിരുന്നു. സർക്കസ്സിൽ കയറിലുടെ ബാലൻസ് ചെയ്ത് നടക്കുന്നതുപോലുള്ള വെല്ലുവിളിയാണ് മുത്തമ്മ തന്നത്. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ ഒന്നുകിൽ നാടകമായിപ്പോകും അല്ലെങ്കിൽ ഓവറാകും. ഒരേ പോയന്റിലൂടെ സഞ്ചരിച്ചാലേ ശരിയാകൂ. ആ പോയന്റ് കണ്ടെത്താൻ കഴിഞ്ഞതാണ് മുത്തമ്മയുടെ വിജയത്തിന് കാരണം. നാടകക്കളരികൾ, മേക്കപ്, കോസ്റ്റും തുടങ്ങി നിരവധി ഘടകങ്ങൾ അതിന് സഹായിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ ഏറെ വാങ്ങിത്തന്ന മുത്തമ്മയുടെ വിശേഷങ്ങൾ സുരഭി പങ്കുവെക്കുന്നു.
Esta historia es de la edición November 27, 2022 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 27, 2022 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കുടുക്കഴിച്ച് കുപ്പായത്തർക്കം
ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടണോ? വിവാദം പുകയുന്നു
സങ്കടക്കലാശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം (0 - 1)
കൊനേരു ദ ക്വീൻ
ലോക റാപിഡ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപി ചാമ്പ്യൻ
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം മതിലിലിടിച്ച് കത്തിയമർന്നു ആകാശ ദുരന്തം
179 മരണം രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം
ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്
അപകടം കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയപ്പോൾ
സെഞ്ചൂറിയൻ സ്മിത്ത്
സെഞ്ച്വറിയിൽ റെക്കോഡിട്ട് സ്മിത്ത് ഫോളോഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 111 റൺസ് വേണം
മൻമോഹൻ സിങ്ങിന് ആദരാഞ്ജലി
സംസ്കാരം ഇന്ന് രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ
സന്തോഷ് ട്രോഫി കേരളം സെമിയിൽ
ക്വാർട്ടറിൽ കശ്മീരിനെ വീഴ്ത്തിയത് ഒറ്റ ഗോളിന്
ബോക്സിങ് ഡേയിൽ അടി, ഇടി
നാലാം ടെസ്റ്റ്: ഒന്നാം നാൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ 311/6
മൻമോഹൻ സിങ് വിടവാങ്ങി
വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ അന്ത്യം