ക്ഷേത്രങ്ങളിൽ പോയാൽ കുറി തൊടാത്തവരായി അധികം പേർ കാണില്ല. എന്നുമാത്രമല്ല, ക്ഷേത്രങ്ങളിൽ പോയില്ലെങ്കിലും കുറി തൊടുന്നവരാണ് പലരും. ചിലർ ക്ഷേത്രത്തിന് പുറത്തു നിന്നുകൊണ്ട് ഭഗവാനെ തൊഴുതശേഷം അവിടെ വച്ചി ട്ടുള്ള ചന്ദനമോ സിന്ദൂരമോ കരിയോ ഒക്കെയെടുത്ത് നെറ്റിയിൽ തൊടും. മറ്റ് ചിലർ വീട്ടിൽ വച്ചുതന്നെ കുറിയിട്ടു കൊണ്ടാകും പുറത്തേക്കിറങ്ങുക. അതിനായി ഗുരുവാ യൂർ, മൂകാംബിക പോലുള്ള ക്ഷേത്രങ്ങളിലെ പ്രസാദം വീട്ടിൽ കരുതി വച്ചിട്ടുണ്ടാകും. ദിവസവും രാവിലെ കുളി കഴിഞ്ഞ് ഈ പ്രസാദം നെറ്റിയിൽ ചാർത്തിയിട്ടേ അവർ എന്ത് കാര്യത്തിനും പുറത്തേക്കിറങ്ങാറുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷേ എന്തിനാണ് കുറിതൊടുന്നതെന്നോ, എങ്ങനെയാണ് കുറിതൊടേണ്ടതെന്നോ പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം.
കഴുത്ത്, നെറ്റിത്തടം, രണ്ട് തോൾ, രണ്ട് കൈമുട്ടുകൾ, നെഞ്ച്, വയർഭാഗം, രണ്ട് കണങ്കാലുകൾ എന്നീ ഭാഗങ്ങളിൽ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങൾ കൊണ്ട് അഞ്ജനം ചെയ്യുന്ന രീതിയ്ക്കാണ് തിലകമണിയൽ അഥവാ കുറിതൊടൽ എന്നുപറയുന്നത്.
നമ്മുടെ നെറ്റത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമമാണെന്നാണല്ലോ ലക്ഷണശാസ്ത്രം പറ യുന്നത്. ശിരസ് പരമാത്മാവിനെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയെയും നാക്ക് ജലത്തെയും മൂക്ക് ഭൂമിയേയുമാണ് സൂചിപ്പിക്കുന്നത്.
ഭസ്മം
Esta historia es de la edición January 16-31, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 16-31, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.