ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി
Jyothisharatnam|July 16-31, 2024
മുപ്പത്തിമുക്കോടി ദേവീദേവന്മാർക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ടെങ്കിലും ശ്രീരാമക്ഷേത്രങ്ങൾ പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഉളളവയാകട്ടെ പലവിധ കാരണങ്ങളാൽ പ്രശസ്തവും. അക്കൂട്ടത്തിൽ വലിപ്പം കൊണ്ടും പ്രതിഷ്ഠാഭാവത്തിന്റെ പ്രത്യേകതകൊണ്ടും ഏറെ പ്രശസ്തമാണ് തൃശൂർ നഗരത്തിൽ നിന്നും 22 കി. മീറ്റർ കിഴക്ക് നാട്ടിക പഞ്ചായത്തിലെ തൃപ്രയാറിലുളള തൃപ്രയാർ ശ്രീരാമക്ഷേത്രം. ശ്രീപ്രിയ പുണ്യനദി എന്നറിയപ്പെടുന്ന കനോലിക്കനാലിന്റെ തീരത്ത് കനാലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ശ്രീരാമക്ഷേത്രത്തിന് അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ആർക്കിയോളജി വകുപ്പിലെ രേഖകൾ തന്നെ പറയുന്നത്.
പി.ജയചന്ദ്രൻ
ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി

ഭഗവാൻ ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടെ ദ്വാരക പ്രളയത്തിൽ മുങ്ങിയപ്പോൾ, ദ്വാരകയിൽ ഭഗവാൻ പൂജിച്ചുകൊണ്ടിരുന്ന വിഗ്രഹങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി എന്നും അവയിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിയുടെ വിഗ്രഹമെന്നുമാണ് വിശ്വാസം. ദശരഥപുത്രന്മാരായ ലക്ഷ്മണന്റേയും ഭരതന്റേയും ശത്രുഘ്നന്റേയും വിഗ്രഹങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോവുകയും പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രശസ്തിയും പ്രധാന്യവും കൂടുതൽ ശ്രീരാമദേവനാണ്. ഭരതൻ പ്രതിഷ്ഠയായിട്ടുളള കൂടൽമാണിക്യവും, ലക്ഷ്മണൻ പ്രതിഷ്ഠയായുളള മൂഴിക്കുളം, ശത്രുഘ്നൻ പ്രതിഷ്ഠയായിട്ടുളള പായമ്മൽ എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി സഹോദരന്മാരായ ഈ നാലുപേരേയും ഒരേദിവസം ദർശിച്ച് പൂജ നടത്തുന്നത് പുണ്യമാണെന്ന വിശ്വാസത്താൽ കർക്കിടകമാസത്തിൽ നാലമ്പലദർശനം എന്ന ഒരു ചടങ്ങ് നടന്നുവരുന്നുണ്ട്. തൃപ്രയാറിൽ തുടങ്ങി ഉച്ച പൂജയ്ക്കു മുൻപു ഈ നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് വലിയ പുണ്യമാണ്.

ശ്രീരാമന്റെ ചക്രവർത്തി രൂപത്തിലുളള പ്രതിഷ്ഠയാണ് തൃപ്രയാറിലേത്. ഭഗവാന്റെ അങ്ങനെയൊരു ഭാവത്തിലുളള പ്രതിഷ്ഠ വേറെയില്ല എന്നാണ് മേൽശാന്തി കാവനാടുമന രവി നമ്പൂതിരി പറയുന്നത്. ഖരവധം കഴിഞ്ഞുളള സങ്കൽപ്പമായതിനാൽ തൃപ്രയാർ തേവർക്ക് രൗദ്രത അൽപ്പം കൂടുതലാണെന്നും മേൽശാന്തി പറയുന്നു. ശ്രീരാമന്റെ പ്രതിഷ്ഠയാണെങ്കിലും തീമൂർത്തികളായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റെയും ശക്തിയും ചൈതന്യവുമുണ്ട് തേവർക്ക്. അത്രയ്ക്ക് പവർഫുൾ ആണ് തൃപ്രയാർ തേവർ.

Esta historia es de la edición July 16-31, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 16-31, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE JYOTHISHARATNAMVer todo
നന്തിയുടെ പ്രാധാന്യം എന്ത്?
Jyothisharatnam

നന്തിയുടെ പ്രാധാന്യം എന്ത്?

എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

time-read
1 min  |
February 16-28, 2025
ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
Jyothisharatnam

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും

ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

time-read
2 minutos  |
February 16-28, 2025
ലേഡീസ് ഒൺലി
Jyothisharatnam

ലേഡീസ് ഒൺലി

കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

time-read
1 min  |
February 16-28, 2025
പാപവിമോചനമേകുന്ന പുണ്യനാമം
Jyothisharatnam

പാപവിമോചനമേകുന്ന പുണ്യനാമം

ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

time-read
1 min  |
February 16-28, 2025
ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
Jyothisharatnam

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...

മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

time-read
2 minutos  |
February 16-28, 2025
ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
Jyothisharatnam

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ

ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

time-read
3 minutos  |
February 16-28, 2025
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
Jyothisharatnam

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

time-read
2 minutos  |
January 16-31, 2025
മൃത്യുചിഹ്നങ്ങൾ
Jyothisharatnam

മൃത്യുചിഹ്നങ്ങൾ

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

time-read
1 min  |
January 16-31, 2025
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
Jyothisharatnam

അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും

അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം

time-read
1 min  |
January 16-31, 2025
പഠനമുറിയുടെ സ്ഥാന നിർണ്ണയം
Jyothisharatnam

പഠനമുറിയുടെ സ്ഥാന നിർണ്ണയം

വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.

time-read
1 min  |
January 16-31, 2025