സൂര്യനുദിക്കുന്നതു പോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി നടക്കുന്ന ചില കാര്യങ്ങളുണ്ട്. ഫുട്ബോളിലാണെങ്കിൽ അത് ബ്രസീൽ ലോകകപ്പിൽ പങ്കെടുക്കുന്നതു പോലെ എന്നുപറയേണ്ടിവരും. ചരിത്രത്തിൽ ഇതുവരെ ഒരു പ്ലേഓഫ് പോലും കളിക്കാതെ എല്ലാ ലോകകപ്പിനും യോഗ്യത നേടിയിട്ടുള്ള ഏക ടീമാണ് കാനറികൾ. നാല് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നായി അഞ്ച് കനക കിരീടങ്ങൾ റിയോയിലെ ബ്രസീലിന്റെ ഫുട്ബോൾ ആസ്ഥാനത്ത് ഭദ്രമായി ഇരിപ്പുണ്ട്.
1950-ലെ മാറക്കാനാ ദുരന്തത്തിനു ശേഷമാണ് ബ്രസീലിയൻ ഫുട്ബോളിൽ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളം മുഴങ്ങുന്നത്. ബ്രസീലിന്റെ അപാരമായ തിരിച്ചുവരവാണ് പിന്നീടങ്ങോട്ട് കണ്ടത്. ആദ്യം അവർ തങ്ങളുടെ തൂവെള്ള ജേഴ്സി മാറ്റി, മഞ്ഞ ജേഴ്സിയും നീല ഷോർട്ട്സും കൊണ്ടുവന്നു. കോച്ചിങ് രീതികളും സ്വതസ്സിദ്ധമായ ജിങ്ക സ്റ്റൈലും പുനരുജ്ജീവിപ്പിച്ച് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വലിയൊരു ക്യാമ്പയിന് തുടക്കമിട്ടു. അങ്ങനെയാണ് അവർ 1958-ൽ സ്വീഡനിലും 1962-ൽ ചിലിയിലും 1970-ൽ മെക്സിക്കോയിലും കിരീടം ചൂടിയത്. 1958-70ലെ പെലെ, ദിദി, കാർലോസ് ആൽബർട്ടോ, ജഴ്സിഞ്ഞോ, ഗാരിഞ്ച തുടങ്ങിയവർ നയിച്ച സുവർണ കാലഘട്ടത്തിനു ശേഷം ബ്രസീൽ വീണ്ടും സുശക്തമാവുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.
1994-ലും 2002-ലും ലോക ചാമ്പ്യന്മാരായി ബ്രസീൽ തങ്ങളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ചു. അന്നുവരെ ബ്രസീലിന് കൈമോശം വരാത്തതും എതി രാളികൾ ഭയപ്പെട്ടിരുന്നതും മനോഹരമായ ഫുട്ബോൾ എന്നറിയപ്പെടുന്ന ജിങ്ക സ്റ്റൈലായിരുന്നു. വളർന്നുവരുന്ന ഓരോ ബ്രസീൽ കളിക്കാരനിലും ഇന്നും കാണപ്പെടുന്ന വഴക്കവും കൂസലില്ലായ്മയുമൊക്കെ ജോഗോ ബൊണീറ്റോയുടെ തിരുശേഷിപ്പുകളാണ്.
കാലം മാറിയതോടെ അവരുടെ കളിരീ തിയിലും മാറ്റം വന്നു. ബ്രസീലിലെ പ്രതിഭകളെ ചെറുപ്രായത്തിൽ യൂറോപ്പിലെ എലൈറ്റ് ടീമുകൾ സൈൻ ചെയ്തുതുടങ്ങിയതോടെയാണ് ഇതിന് വേഗം കൂടിയത്. 2018 ലോകകപ്പിൽ ബ്രസീൽ സ്ക്വാഡിലെ എല്ലാ മുൻനിര കളിക്കാരും യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളിലെ പതിവുകാരായിരുന്നു. അതുകൊണ്ടുതന്നെ ആ ടീമിന് യൂറോപ്പിലെ ഏത് വമ്പന്മാരോടും കൊരുക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. ക്വാർട്ടറിൽ ബെൽജിയത്തോട് അവസാനനിമിഷംവരെ പൊരുതിയാണ് ബ്രസീൽ പുറത്താവുന്നത്. ആ കളി കണ്ടവരാരും ബ്രസീലിയൻ സ്ക്വാഡിന്റെ സാങ്കേതികതയെ സംശയിക്കുകയില്ല.
Esta historia es de la edición June 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു