പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിയോടെ ഫ്രാൻസിൽ ഫുട്ബോൾ എത്തി. മറ്റെല്ലാ രാജ്യങ്ങൾക്കുമെന്ന പോലെ ഫ്രാൻസിനും ഫുട്ബോൾ കിട്ടിയത് ഇഗ്ലണ്ടിൽനിന്നു തന്നെ. 1863 തൊട്ടെങ്കിലും ഫ്രാൻസിൽ ഫുട്ബോൾ കളി നടന്നതായി വിശ്വസനീയമായ രേഖകൾ ഉണ്ട്. സത്യത്തിൽ ഫുട്ബോൾ എന്ന കളിയുടെ വശ്യതയുടെ ഏറ്റവും വലിയ തെളിവ് ഫ്രഞ്ചുകാർ ഫുട്ബോൾ സ്വീകരിച്ചു എന്നതാണ്. കാരണം ഇംഗ്ലണ്ടുമായി നൂറ്റാണ്ടുകളുടെ സൗന്ദര്യപ്പിണക്കത്തിലായിരുന്നു ഫ്രാൻസ്. പരസ്പരം കളിയാക്കലും കുത്തുവാക്കും മാത്രമല്ല യുദ്ധം വരെ ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായിട്ടുണ്ട്. ഇഗ്ലണ്ടിൽ നിന്ന് പുറപ്പെട്ട ഒന്നും ഫ്രാൻസ് സ്വീകരിച്ചിട്ടില്ല. ലോകം മുഴുവൻ സ്വീകരിച്ച ഇംഗ്ലിഷ് ഭാഷ പോലും ഫ്രഞ്ചുകാർക്ക് വേണ്ട. പക്ഷേ, ഇംഗ്ലിഷ് ഭാഷ തോറ്റിടത്ത് ഫുട്ബോൾ ജയിച്ചു. ഫ്രഞ്ചുകാർ ആവേശത്തോടെ ഫുട്ബോളിനെ സ്വീകരിച്ചു. ഇംഗ്ലിഷുകാരേക്കാൾ മികവും അവർ നേടി. ഇന്ന് പതിനെട്ടര ലക്ഷം രജിസ്റ്റേഡ് കളിക്കാരും പതിനെണ്ണായിരത്തിലധികം ഫുട്ബോൾ ക്ലബ്ബുകളും ഫ്രാൻസിലുണ്ട്. രണ്ട് തവണ (1998, 2018) അവർ ലോകചാമ്പ്യന്മാരായി. എന്ന് മാത്രമല്ല, ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ നിരവധി കളിക്കാരേയും അവർ സംഭാവന ചെയ്തു. ഇതൊക്കെ പറഞ്ഞാലും മലയാളികളായ ഫുട്ബോൾ പ്രേമികൾക്ക് ഫ്രാൻസിന്റെ ഫുട്ബോൾ കരുത്ത് ബോദ്ധ്യം വരില്ല. അവരുടെ മനസ്സ് ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഒപ്പമാണ്. അതിനാൽ ഫ്രഞ്ച് ഫുട്ബോളിന്റെ ഗരിമ അവരുടെ മനസ്സിലെത്തിക്കാൻ ഒരു കാര്യം കൂടി പറയാം. ഫുട്ബോൾ ലോകത്തിന്റെ അവസാനവാക്കായി മലയാളികൾ കരുതുന്ന ബ്രസീലിനെ ലോകകപ്പ് ഫുട്ബോളിൽ പല തവണ മുട്ടുകുത്തിച്ച യൂറോപ്യൻ ടീം ഫ്രാൻസ് ആയിരുന്നു.
Esta historia es de la edición July 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു