ഫ്രെഞ്ച് മണ്ണ് ജന്മം കൊടുത്ത എക്കാലത്തെയും വലിയ പടനായകനായി അറിയപ്പെടുന്നത് നെപ്പോളിയൻ ബോണപ്പാർട്ടാണ്. അദ്ദേഹത്തിനും സൈന്യത്തിനും അടിതെറ്റിയത് റഷ്യയുടെ മണ്ണിൽ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയിൽ നേരിട്ട പരാജയത്തിൽനിന്നാണ് നെപ്പോളിയന്റെ പതനം ആരംഭിക്കുന്നത്. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതേ റഷ്യൻ മണ്ണിൽ നിന്ന് വിശ്വകിരീടം നേടിക്കൊണ്ട് ഫ്രഞ്ച് പട കഴിഞ്ഞ ലോകകപ്പ് അവിസ്മരണീയമാക്കി. യുവരക്തങ്ങൾ നിറഞ്ഞ അന്നത്തെ ഫ്രഞ്ച് നിര റഷ്യൻ മണ്ണിൽ നിന്നാരംഭിച്ച തങ്ങളുടെ ജൈത്രയാത്ര അറേബ്യൻ മണലാരണ്യത്തിലും ആവർത്തിക്കുമോ?
ലോകകപ്പ് പോലൊരു ബിഗ് സ്റ്റേജിൽ വിജയിക്കാനാവശ്യമായ പരിചയസമ്പത്തും യുവത്വവും ഒത്തുചേർന്നൊരു താരനിര. ഒപ്പം അത് കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ വിദഗ്ധനായ ഒരു പരിശീലകൻ. ഖത്തറിലേക്കെത്തുമ്പോൾ ലോകകപ്പ് നിലനിർത്തുക എന്ന തിൽക്കുറഞ്ഞ മറ്റൊന്നും തന്നെ ഫ്രഞ്ച് നിര ലക്ഷ്യം വെയ്ക്കുന്നില്ല.
സൂപ്പർ താരനിര
വിശ്വവിജയികളായി റഷ്യയിൽ നിന്ന് മടങ്ങിയ ഫ്രഞ്ച് പട ഖത്തറിലെത്തുമ്പോഴും ഫേവറിറ്റുകളായി തുടരുന്നുണ്ട്. അതിന് പ്രധാനകാരണം സ്ക്വാഡ് കൂടുതൽ മെച്ചപ്പെട്ടുവെന്നതു തന്നെയാണ്. റഷ്യയിലെ വിജയശില്പികൾ ഇപ്പോഴും ഫ്രഞ്ച് ടീമിന്റെ കാമ്പായി തുടരുന്നു. അതോടൊപ്പം നിലവിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച ഫോമിൽ പന്തു തട്ടുന്ന താരങ്ങൾകൂടി ടീമിലുണ്ട്.
റിസർവ് ബെഞ്ചിൽപ്പോലും സൂപ്പർതാരങ്ങളുടെ ബാഹുല്യമുള്ള സംഘമാണ് ലെ ബ്ലൂസ്. ഖത്തറിലേക്കുള്ള സ്ക്വാഡിൽ ആരെയൊക്കെ ഒഴിവാക്കേണ്ടി വരുമെന്ന ചോദ്യമാണ് പരിശീലകൻ ദിദിയൻ ദെഷാം പ്സിന് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കാൻ പോകുന്നത്.
പ്രതിരോധനിര
ഖത്തറിൽ ഗോൾ മുഖത്ത് പരിചയസമ്പന്നനായ ക്യാപ്റ്റൻ ഹ്യുഗോ ലോറിസ് തന്നെയാകും നിലയുറപ്പിക്കുന്നത്. നേഷൻസ് ലീഗ് സെമിയിലും ഫൈനലിലും ഉജ്ജ്വ ലപ്രകടനങ്ങളുമായി കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലോറിസ് ഒരിക്കൽക്കൂടി ഫ്രഞ്ച് ഗോൾവലയുടെ കാവൽക്കാരനാകും. മൈക്ക് മൈൻ, അൽഫോൻസ് അരിയോള എന്നി വർ രണ്ട്, മൂന്ന് ഗോൾകീപ്പർമാരുടെ റോൾ വഹിക്കും.
Esta historia es de la edición July 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു