കാൽപ്പന്തല്ല കാൽ പ്രാന്താണ് ഈ കളിയെന്ന് പറഞ്ഞ നാളുകൾ ഉണ്ടായിരുന്നു. കളി കാണാനായി അച്ഛൻ ഉറക്കമിളയ്ക്കുന്നതിന്റെ പൊരുളറിയാത്ത കാലം. ചീട്ട് പോലത്തെ ക്രിക്കറ്റ് കാർഡുകൾ കിട്ടുമായിരുന്നു. അതിൽ താരങ്ങളുടെ റൺസ്, ശരാശരി, സെഞ്ചുറികൾ എന്നിവ കാണും. മാഗസിനുകൾ ക്രിക്കറ്റ് കളിക്കാരുടെ വർണാഭമായ പോസ്റ്ററുകൾ തരും. പി.ടി. പീരിയഡുകളിലെ പിടിവലി ബാറ്റിനു വേണ്ടിയായിരുന്നു. പെൺകുട്ടികൾക്ക് ബാഡ്മിന്റൺ, ആൺകുട്ടികൾക്ക് ക്രിക്കറ്റ്; അതാണ് സ്കൂൾ നടപ്പ്. വൈകുന്നേരം ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന ചേട്ടന്മാരെ കാണും. കൂട്ടിയിടിയും തെന്നിവീഴലുമൊക്കെയായി ചോര പൊടിയുന്ന കളിയാണിതെന്ന് മനസ്സിലുറച്ചു പോയി. ക്രിക്കറ്റിനെയും ടെന്നീസിന്റെയും ശാന്തസൗന്ദര്യത്തിനു മുന്നിൽ ഫുട്ബോൾ ഒരു പന്തിന് പിറകെയുള്ള ഒന്നരമണിക്കൂർ കൂട്ടയോട്ടമായിത്തോന്നി. ഒരുപാട് മഞ്ഞഷർട്ടുകാരെ നിരത്തിൽ കണ്ടതു മാത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിനെക്കുറിച്ചുള്ള എന്റെ ഓർമ. ഫ്ലക്സ് ബോർഡുകളിൽ വായിച്ച 'കാനറി' എന്തെന്നറിയാതെ അന്തംവിട്ട കാലം.
അടുത്ത ലോകകപ്പ് വന്നത് വിംബിൾഡൺ സീസണിൽ. 'റൊണാൾഡോയുടെ അവസാന കപ്പാണിത്. വീട്ടിലെ ടി.വി.യിൽ ഫുട്ബോൾ മാത്രം തെളിഞ്ഞു. ക്വാർട്ടറിൽ ബ്രസീൽ തോറ്റപ്പോൾ ഇനി റിമോട്ട് കൈയിൽ കിട്ടുമെന്ന് കരുതിയ എനിക്ക് തെറ്റി. ഭാഗ്യത്തിന് ടെന്നീസ് ഫൈനൽ ആദ്യം കഴിഞ്ഞു. ഒത്തിരി വിയർപ്പിച്ചെങ്കിലും ഫെഡററെ ജയിക്കാൻ നദാലിന് പറ്റിയില്ല. അത്യുജ്ജ്വല ടെന്നീസ് കണ്ട സന്തോഷത്തിൽ ഫ്രാൻസും ഇറ്റലിയും ഗ്രൗണ്ടിലേക്കിറങ്ങിയപ്പോൾ ഞാനും കളിയിലേക്കിറങ്ങി.
Esta historia es de la edición November 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2022 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു