1912 ഏപ്രിൽ 14... വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ പടുകൂറ്റൻ മഞ്ഞുമലയിൽ തട്ടി ടൈറ്റാനിക് മുങ്ങിപ്പോയ നാൾ. അത് ഒരു ഞായറാഴ്ചയായിരുന്നു. ഉയിർപ്പുമാസത്തിലെ ഞായർ. പത്തുവർഷങ്ങൾക്കു ശേഷം 1922 ഡിസംബറിൽ ടി. എസ്. എലിയറ്റ് തന്റെ വിഖ്യാത കാവ്യമായ 'വേസ്റ്റ് ലാൻഡ്' പ്രസിദ്ധീകരിച്ചു. ഏപ്രിൽ ഈസ് ദ ക്രൂവലെസ്റ്റ് മന്ത്' എന്ന ആദ്യ വരിയോടെ തുടങ്ങുന്നു കവിത. ഉല്ലാസ നൗക മുങ്ങിപ്പോയ ഉയിർപ്പിന്റെ മാസത്തെ ആദ്യ വരിയുടെ ഘനത്തിൽ ആരുമൊന്ന് ഓർത്തുപോകും. പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലോഡ് ആ കപ്പൽച്ചേതത്തെപ്പറ്റി സുദീർഘമായൊരു പുസ്തകം എഴുതിയത്. പേര് എ നൈറ്റ് ടു റിമെംബെർ അഥവാ ഓർത്തിരിക്കാൻ ഒരു രാവ്...1955ൽ പുസ്തകം പുറത്തിറങ്ങി. വർഷങ്ങൾ മുന്നോട്ട് ... 1986 ജൂൺ 29... അതും ഒരു ഞായർ ആയിരുന്നു. ആസ്റ്റെക് സ്റ്റേഡിയത്തിൽ ഡീഗോ മാറഡോണ കപ്പുയർത്തിയ ഞായർ... ഡീഗോ കളി തുടർന്നു. കാലം കുതിച്ചു. കളിക്കാരനിൽ നിന്ന് പരിശീലകനിലേക്ക് ഡീഗോയുടെ വേഷപ്പകർച്ച.
2006 ലായിരുന്നു റൊസാരിയോയിലെ പതിനെട്ടുകാരൻ ലയണൽ മെസ്സി ടീമിൽ ഇടം നേടിയത്. സെർബിയക്കെ തിരായ മത്സരത്തിൽ പകരക്കാരനായിറങ്ങി ഗോളടിച്ചും അടിപ്പിച്ചും കളം കൈയേറിയ ആ ചെറുബാലനെ കരഘോഷങ്ങളോടെ വരവേൽക്കാൻ ഡീഗോ മാറഡോണ ഗാലറിയിൽ ഉണ്ടായിരുന്നു. 2010ൽ ഡീഗോ പരിശീലകനായ ലോകകപ്പ് സംഘത്തിലും അവനുണ്ടായിരുന്നു. പക്ഷേ, ജർമനിയോട് 4-0ന് പരാജയം ഏറ്റുവാങ്ങി ടീം ക്വാർട്ടറിൽ പുറത്തേക്ക്... 2014 ജൂലായ് 14... മെസ്സിക്ക് അത് തകർച്ചയുടെ ഞായർ. 1-0 ത്തിന് ജർമനിയോട് ഫൈനലിൽ അർജന്റീന തോൽവി ഏറ്റുവാങ്ങി. 2018-ലും അർജന്റീന പരാജയം രുചിച്ചു. കിലിയൻ എംബാപ്പെ വരവറിയി ച്ച ടൂർണമെന്റിൽ 4-3ന് ഫ്രാൻസിനോട് തോൽവിയറിഞ്ഞു. അടുത്ത ലോകകപ്പിലേക്കുള്ള കാത്തിരിപ്പിന്റെ പകുതിയിൽ ഡീഗോ മടങ്ങി... മരണത്തിന്റെ മൈതാനത്തേക്ക്.
Esta historia es de la edición January 2023 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2023 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു