ഈ ലോകകപ്പിൽ അട്ടിമറിക്ക് കെൽപ്പുള്ള ടീമാണ് മൊറോക്കോയെന്ന് ഈ ലേഖകൻ നേരത്തെ എഴുതിയിരുന്നു. അവർക്ക് മികവുറ്റ ഫുട്ബോൾ പാരമ്പര്യമുണ്ട്. കേരളത്തെപ്പോലെ മൂന്നരക്കോടി ജനങ്ങളുള്ള നാട്, ചരിത്രസഞ്ചാരിയായ ഇബിനുബത്തൂത്തയുടെ ജന്മഭൂമിയാണ്. അവരുടെ ഫുട്ബാൾ സംസ്കാരം പോലും പല നാടുകളിൽനിന്ന് പല ശൈലിയിൽ നിന്ന് രൂപംകൊണ്ടതാണ്. അവരുടെ സിംഹഹൃദയമുള്ള പരിശീലകൻ ഖാദിദ് ഗാഗുയി ചരിത്രം രചിക്കാൻ ടീമിനെ ഒരുക്കുകയും ചരിത്രത്തെ സ്മരിക്കുകയും ചെയ്തു. അവരുടെ സുൽത്താൻ മുഹമ്മദ് ആറാമൻ, കടുത്ത ഫുട്ബോൾ പ്രേമിയാണ്.
1986ൽ മൊറോക്കോ, ലോകകപ്പിന് എത്തിയത് മുഹമ്മദ് തിമൗമി എന്ന ആഫ്രിക്കൻ ഫുട്ബോൾ ഇതി ഹാസവുമായാണ്. അവരുടെ ഗ്രൂപ്പിലായിരുന്നു ഇംഗ്ലണ്ടും പോർച്ചുഗലും പോളണ്ടും. അന്ന് പോർച്ചുഗലിനെ അവർ 3-1ന് തോല്പിച്ചു. ഇംഗ്ലണ്ടും പോളണ്ടുമായി സമനില പിടിച്ച് പ്രീ ക്വാർട്ടറിലേക്ക് കടന്നു. ജോസ് ഫാരിയ എന്ന ബ്രസീലി യൻ പരിശീലകനാണ് അവരെ അവിടെയെത്തിച്ചത്. പ്രീക്വാർ ട്ടറിൽ കടക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാഷ്ട്രമായിരുന്നു മൊറോക്കോ. പ്രീക്വാർട്ടറിൽ മത്തേവൂസിന്റെ ഒരൊറ്റ ഗോളിന് അവർ ജർമനിയോട് അടിയറവ് പറഞ്ഞു. 2018ൽ അവർ ക്രി സ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഗോളിന്റെ പിൻബലത്തിൽ പോർച്ചുഗലിനോട് അടിയറവ് പറയുകയായിരുന്നു.
ഈ ചരിത്രം ഇപ്പോൾ ഓർമിച്ചത് ഈ ക്വാർട്ടർ ഫൈനലിലെ അവരുടെ മുന്നേറ്റം, അപ്രതീക്ഷിതമായിരുന്നില്ല എന്നു സൂചിപ്പിക്കാനാണ്. ക്രിസ്റ്റ്യാനോയുടെ ഒരു അളന്നുമുറിച്ച മിന്നൽ പാസിൽ നി ന്ന് ജാവോഫെലിക്സ് പായിച്ച ഒരു കിടിലൻ ഷോട്ട്, ഗോളി ബോനു കുത്തിയകറ്റിയ നിമിഷം മൊറോക്കോ ചരിത്രത്തിലേക്ക് കടന്നു. അതുവരെ ഒരാഫ്രിക്കൻ ഗോൾകീപ്പറും മൂന്ന് ക്ലീൻ ഷീറ്റുകൾ ലോകകപ്പിൽ നേടിയിരുന്നില്ല.
Esta historia es de la edición January 2023 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2023 de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു