ഹന്ത! ഹംസമേ, ചിന്തയെന്തു തേ
എന്നുടെ ഹൃദയം അന്യനിലാമോ?
അർണ്ണവം തന്നിലല്ലോ നിമ്നഗ ചേർന്നു ഞായം,
അന്യഥാ വരുത്തുവാൻ കുന്നു മുതിർന്നീടുമോ?
നളനോടുള്ള പ്രണയം ഹംസത്തോട് തുറന്നു പറയുകയാണ് ദമയന്തി. “നളചരിതം ഒന്നാം ദിവസത്തിലെ പ്രസിദ്ധമായ ഈ പദത്തിൽ, നളനോടുള്ള ദമയന്തിയുടെ പ്രണയത്തിന്റെ ആഴം കാണാം. പക്ഷേ, വർഷങ്ങൾക്കുമുൻപ് അരങ്ങിലെ നളനെ ആദ്യമായിക്കാണുമ്പോൾ, ചന്ദ്രികയുടെ സ്ഥിതി തീർത്തും വ്യത്യസ്തമായിരുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണാൻ വന്ന അച്ഛൻ പെങ്ങളുടെ മകൻ മണാളത്ത് ഗോപി. ആദ്യമായിക്കാണുമ്പോൾ, ചന്ദ്രികയ്ക്കറിയില്ലായിരുന്നു, കഥകളിപ്രിയരുടെ മനം കവർന്ന നളനാണയാളെന്ന്. . അയാൾ കലാകാരനാണെന്ന് കേട്ടിരുന്നു. ജീവിതത്തിൽ കഥകളി ഒരൊറ്റത്തവണയേ കണ്ടിട്ടുള്ളൂ. അതിലപ്പുറം വലിയ പരിചയമൊന്നുമില്ല. പിന്നെയെങ്ങനെ, ഈ നളനെക്കുറിച്ചറിയും... കഥകളിയരങ്ങിലെ നിത്യഹരിതനായകൻ കലാമണ്ഡലം ഗോപിയുടെ പ്രിയ കൂട്ടുകാരി ചന്ദ്രിക ഓർക്കുന്നു. കഥയിലെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിച്ച് ഒപ്പമുണ്ട് ഗോപിയാശാൻ.
തൃശ്ശൂരിനടുത്ത് പേരാമംഗലത്ത "ഗുരുകൃപ' എന്ന് പേരുള്ള വീട്. പുറംചുവരുകളിൽ നിരത്തിവെച്ചിട്ടുണ്ട് കുറെ ചിത്രങ്ങൾ; കഥകളിമുദ്രകൾ, ഭാവങ്ങൾ, പിന്നെയൊന്നിൽ മോഹൻലാലിനൊപ്പം മുദ്രയാടുന്നു ആശാൻ. ഇടതുവശത്തെ ഷെഡ്ഡിൽ ആശാന്റെ നവരസ ചിത്രങ്ങൾ. മുറ്റത്തേക്ക് ഇറക്കി പണിത മുറിയിലേക്ക് കടന്നപ്പോൾ, ചുവരലമാരകളിലും സ്റ്റാൻഡുകളിലും മറ്റുമായി പുരസ്കാരങ്ങളുടെ വൻ നിര ലഭിച്ച പുരസ്കാരങ്ങളുടെ പട്ടിക ഒരു വശത്ത്, വലിയ ബോർഡിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ബാക്കിയുണ്ട്.
മുറിക്കുള്ളിലെ കാഴ്ചകൾ കണ്ട് അദ്ഭുതപ്പെട്ടു നിൽക്കെ പിന്നിൽനിന്ന് ഗാംഭീര്യം നിറഞ്ഞ ശബ്ദം: “നമസ്കാരം...”കൈകൾ കൂപ്പി സാക്ഷാൽ കലാമണ്ഡലം ഗോപി മുന്നിൽ. “ഇന്നലെ, പാലക്കാട് പല്ലാവൂർ ശിവക്ഷേത്രത്തിലായിരുന്നു കളി. കുചേലനായി. പുലർച്ചെ , രണ്ടരയായി തിരിച്ചെത്തിയപ്പോൾ. അതോണ്ട്, രാവിലെ എണീക്കാൻ അല്പം വൈകി. അവരും(ചന്ദ്രിക) വന്നിരുന്നു, ഇപ്പോൾ വരൂട്ടോ...', സൗഹൃദം നിറഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
Esta historia es de la edición March 16-31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 16-31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw