ശ്രീധരമേനോനും ലക്ഷ്മിഭായിയും ജനിച്ചതും വളർന്നതും തൃശൂരിലാണ്. നമ്മുടെ കലാ- സാംസ്ക്കാരിക തലസ്ഥാന ജില്ലയിൽ. അതുകൊണ്ടുതന്നെ നല്ല കല എവിടെ കണ്ടാലും, അതാസ്വദിക്കാനുള്ള ഒരു മനസ്സും താൽപ്പര്യവുമൊക്കെ അവർക്കുണ്ടായിരുന്നു. ആ താൽപര്യമോ മനസ്സോ ഒക്കെയാണ് 6-ാമത്തെ വയസ്സിൽ മകൾ മാലിനിയെ നൃത്തവിദ്യാലയത്തിൽ കൊണ്ടുചെന്നാക്കിയത്. പ്രത്യേകിച്ചും പെൺകുട്ടികൾ കുഞ്ഞുപ്രായത്തിൽ അൽപ്പം നൃത്തമൊക്കെ പഠിക്കുന്നത് നല്ലതാണെന്നുള്ള ഒരു നാട്ടുധാരണ മാത്രമായിരുന്നു അതിന് പിന്നിൽ. പക്ഷേ മാലിനിയെ സംബന്ധിച്ചിടത്തോളം അതങ്ങനെയായിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും നൃത്തത്തോടുള്ള അവളുടെ താൽപ്പര്യം കൂടിക്കൂടി വന്നു.
അങ്ങനെ 10-ാം ക്ലാസ് കഴിഞ്ഞു. സ്വാഭാവികമായും പിന്നെ പോകേണ്ടത് പ്രീ-ഡിഗ്രിക്കാണ്. എന്നാൽ മാലിനി നേരെ പോയത് കലാമണ്ഡലത്തിലേക്കായിരുന്നു. നൃത്തം മുഖ്യവിഷയമായെടുത്ത് നാലുവർഷ ഡിപ്ലോമ കോഴ്സിന് ചേർന്നു. അതിനുമുൻപു തന്നെ കലാമണ്ഡലം രംഗനായകി ടീച്ചറുടെ അടുക്കൽ നൃത്തപഠനം തുടങ്ങിയിരുന്നു. ഡിപ്ലോമാ കോഴ്സിന് ചേരാൻ കാരണം, അന്ന് കലാമണ്ഡലത്തിൽ ഡിപ്ലോമയേയുള്ളൂ. കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം പത്മിനി, കലാമണ്ഡലം രാജലക്ഷ്മി, കലാമണ്ഡലം പുഷ്പലത, കലാമണ്ഡലം ലതിക എന്നിവരായിരുന്നു അവിടെ ഗുരുക്കന്മാർ.
അതുകഴിഞ്ഞ് നേരെ പോയത് കേരള വർമ്മ കോളേജിൽ ഡിഗ്രിക്ക്. ആ സമയത്തുതന്നെ നൂപുർ' എന്ന പേരിൽ തൃശൂരിൽ ഒരു നൃത്തവിദ്യാലയവും നടത്തിയിരുന്നു. '94 ൽ കലാമണ്ഡലത്തിൽ നിന്നും പാസ് ഔട്ടായി വന്ന ഉടനെയായിരുന്നു “നൂപുറിന്റെ തുടക്കം. അത്യാവശ്യം നല്ല നിലയിൽ തന്നെ അത് മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് തൃശൂർക്കാരി മാലിനി നായർ കൊല്ലത്തിന്റെ മരുമകളായി വരുന്നത്.
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്