യാഗം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളായി. അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗ ഭൂമിയുടെ പുണ്യം ഇപ്പോഴും പൗർണമിക്കാവിന്റെ അന്തരീക്ഷത്തിലുണ്ട്. അപൂർവമായി മാത്രം നടക്കാറുള്ള മഹാകാളികായാഗത്തിനു വേദിയായത് തിരുവനന്തപുരം വെങ്ങാനൂരിലെ ചാവടിനടയിൽ സ്ഥിതി ചെയ്യുന്ന പൗർണമിക്കാവിലാണ്. അവിടെ ഇപ്പോഴും ഭക്തരുടെ ഒഴുക്ക് തുടരുന്നു. നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപപ്രദേശം കൂടിയാണിത്.
രക്ഷയും വിദ്യയും പകരും അമ്മ
ആയ് രാജവംശത്തിന്റെ കുലദേവതയായ പഴയ പടകാളിയമ്മൻ ദേവിയാണ് പൗർണമിക്കാവിലമ്മ എന്നാണ് സങ്കൽപം. എഡി 800 -കാലത്ത് വിഴിഞ്ഞം ആസ്ഥാനമായി രാജഭരണം നടത്തിയിരുന്നത് ആയ് രാജവംശമായിരുന്നു.
ബാലഭദ്ര പ്രതിഷ്ഠയാണെങ്കിലും കാളി, കരിങ്കാളി, ദുർഗ, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ പല ദേവീഭാവങ്ങളെയും പ്രതിഷ്ഠയിലേക്ക് ആവാഹിച്ചിട്ടുണ്ട്. ബാലഭദ്ര, സൗമ്യഭദ്ര, ശൂരഭദ്ര, കോധഭദ്ര, സംഹാരഭദ്ര എന്നിങ്ങനെ പല വിധ കാളിസങ്കൽപമാണ് അടിസ്ഥാനം. ഒരേസമയം സംഹാരരുദ്രയും വിദ്യാദേവതയുമായിരുന്നു പടകാളിയമ്മൻ ദേവി. അതുകൊണ്ടാണ് രുദ്രപൂജയും അക്ഷരപൂജയും ഒരേസമയം ക്ഷേത്രത്തിൽ നടക്കുന്നത്. "അ' മുതൽ 'റ'വരെയുള്ള 51 അക്ഷരങ്ങളുടെ ദേവതകളെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്ത്യയിൽ അക്ഷരപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവമാണ്. അതിലൊന്നാണ് പൗർണമിക്കാവ്. അഘോരി സന്യാസിമാരുടെ കാർമികത്വത്തിൽ ഇവിടെ നടന്ന മഹാകാളികായാഗത്തെ തുടർന്നാണ് പൗർണമിക്കാവിലേക്കുള്ള ഭക്തപ്രവാഹം ഏറിയത്. മഹാകാളികാ യാഗം സർവദുരിതശമനവും നാടിന് ഐശ്വര്യവും പകരുന്നതാണെന്നാണ് വിശ്വാസം. ദൈവചൈതന്യത്തിനും ഇത് ശക്തിയേറ്റുമത്രേ.
സമസ്തലോകത്തിനും ശാന്തിയും സമാധാനവും സന്തോഷവും ലഭിക്കാനും മഹാരോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നു മുക്തി, പ്രകൃതിശക്തികളെ പ്രീതിപ്പെടുത്തൽ അങ്ങനെ പലവിധ പ്രാർഥനകളോടെയാണ് പൂർവികർ യാഗങ്ങൾ നടത്തിയിരുന്നത്. യാഗങ്ങളെ താന്ത്രികമെന്നും വൈദീകമെന്നും രണ്ടായി വേർതിരിച്ചിരിക്കുന്നു. പ്രകൃതിയെത്തന്നെ ശക്തിയായി ഉൾക്കൊണ്ടാണ് വൈദീകയാഗം നടക്കുന്നത്. ദേവതകളെയും ദേവൻമാരെയും മുൻനിർത്തിയാണ് താന്ത്രികയാഗം നടക്കുന്നത്. താന്ത്രികാചാര്യന്റെ നേതൃത്വത്തിൽ യാഗകുണ്ഡങ്ങളും യാഗശാലയും തയാറാക്കി വൻ സന്നാഹത്തോടെയാണ് താന്ത്രികായാഗം നടക്കുന്നത്.
Esta historia es de la edición June 11, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 11, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്