ശൃംഗേരി ശാരദാപീഠം നടത്തിയ ഭഗവത് ഗീതാ പാരായണത്തിൽ 700 ശ്ലോകങ്ങൾ ഏറ്റവും വേഗത്തിൽ ഓർമയിൽ നിന്ന് ചൊല്ലി ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഓർമയെ കുറിച്ചുള്ള പഠനങ്ങളും പരിശീലന ക്ലാസുകളും നടത്തുന്നു. ശ്രീജ പുതുമന അമേരിക്കയിൽ സോഫ്റ്റ്വെയർ കൺസൽറ്റന്റ് ക്ലാസിക്കൽ നർത്തകിയും യോഗ പരിശീലകയുമാണ്.
കണക്കിൽ മിടുക്കരാകാൻ നൃത്തം പഠിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ, സംഗതി സത്യമാണ്. നൃത്തപഠനവും പിയാനോ വായിക്കാൻ പഠിക്കുന്നതുമൊക്കെ ഗണിത പഠനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. നൃത്തം പഠിച്ചിട്ട് ഒന്നുമായില്ല, പിയാനോ പഠിച്ചത് വെറുതേയായി എന്നൊക്കെ പറയുന്നവരുണ്ട്. അവരുടെ ജീവിതത്തിലെ മറ്റു നേട്ടങ്ങൾ പലപ്പോഴും സ്വയം വിശകലനം ചെയ്യാറുമില്ല.
നൃത്തം പഠിക്കുന്നവരെല്ലാം പത്മാ സുബ്രമഹ്ണ്യവും പിയാനോ പഠിക്കുന്നവരെല്ലാം എ. ആർ. റഹ്മാനും ആകണമെന്നില്ല. അങ്ങനെ ആകുന്നത് മാത്രമല്ല വിജയം. നൃത്തം കണക്കു കൂട്ടിയാണ് ചെയ്യുന്നത്. ഒരാൾ നൃത്തം ചെയ്യുമ്പോൾ മനസ്സിൽ നിറയെ അക്കങ്ങളാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ നാലു താളത്തിൽ ഒരു ചുവട്. പിന്നെ, അടുത്തത്. കണക്കിൽ മോശമായ കുട്ടിക്ക് പുരോഗതി നേടാനും മിടുക്കർക്ക് കൂടുതൽ തിളങ്ങാനും അവർ പോലുമറിയാതെ നൃത്തം ഗുണകരമാകും. കൈവഴങ്ങാനും കണക്കിൽ മിടുക്കരാകാനും പിയാനോ പോലുള്ള സംഗീതോപകരണങ്ങളുടെ പഠനം സഹായിക്കും.
രണ്ടു കൈകളും ഉപയോഗിച്ച് ഓരോ അക്ഷരവും ഓർത്തു വച്ചുള്ള പിയാനോ വാദനം ബുദ്ധിക്കുള്ള പരിശീലനം കൂടിയാണിത്. പിയാനോ പഠിക്കുന്ന കുട്ടി ഭാവിയിൽ മികച്ച സോഫ്റ്റ്വെയർ പ്രോഗ്രാമറായി മാറാം. ഈ തരത്തിൽ പല കലകളെയും ബൗദ്ധിക വ്യായാമങ്ങളായാണ് പൗരാണികർ കണ്ടിരുന്നത്. താളിയോലകൾ പ്രചാരത്തിലാകും മുൻപ് ഓർമയായിരുന്നു അവരുടെ വഴി. അത്രയും ഓർമ നേടാൻ ഉപയോഗിച്ച മാർഗങ്ങൾ എന്തെല്ലാമെന്ന് പൂർണമായും നമുക്ക് അറിയില്ല. എങ്കിലും ഓർമയുടെ പ്രാധാന്യവും അത് നേടാനുള്ള മാർഗങ്ങളും ഋഷീശ്വരൻമാർ പുരാണഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഓർമിക്കാൻ പഠിക്കാം
ഉറങ്ങിക്കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കുക. പതറുന്ന ശ്രദ്ധയെ ചേർത്തുവച്ചു മനസ്സിനെ ഏകാഗ്രമാക്കുക. ആ അവസ്ഥയിൽ അചഞ്ചലമായി നിൽക്കുക. ശ്രദ്ധയും ഏകാഗ്രതയും താനേ വന്നുചേരും. എന്നാണ് മാണ്ടുക്യോപനിഷത്ത് പറയുന്നത്.
Esta historia es de la edición June 25, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 25, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും