ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവോടെയാകണം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്. ആരോഗ്യകരമായ ദാമ്പത്യത്തിന് സ്ത്രീക്കും പുരുഷനും ഒരുപോലെ അത്യാവശ്യമാണ് ആനന്ദകരമായ ലൈംഗികജീവിതം.
ദാമ്പത്യത്തിൽ എപ്പോൾ മുതൽ സെക്സ് തുടങ്ങാം ?
ദമ്പതികൾ മാനസികമായി അടുക്കുന്നത് മുതൽ എന്ന് ഉത്തരം ചിലർക്ക് വിവാഹത്തിന് മുൻപ്തന്നെ മാനസികമായി അടുക്കാനുള്ള സമയം ലഭിക്കും. വിവാഹത്തിന്റെ അന്നു തന്നെ ലൈംഗികബന്ധം തുടങ്ങണം എന്നില്ല. ഇരുവർക്കും സമ്മതവും സന്തോഷവും ഉള്ള ഘട്ടത്തിലാണ് സെക്സ് തുടങ്ങേണ്ടത്. അത് ആദ്യ രാത്രിയിലാകണോ എന്നത് തീർത്തും ദമ്പതികളുടെ തീരുമാനമാണ്.
എന്നാൽ വിവാഹശേഷം ലൈംഗികബന്ധം തുടങ്ങാൻ മാസങ്ങളോളം വൈകേണ്ടതുമില്ല. ലൈംഗിക ബന്ധമില്ലാതെ വർഷങ്ങളോളം സന്തോഷകരമായി മുന്നോട്ടു പോകുന്ന ദമ്പതിമാരുണ്ട്. പലപ്പോഴും അറിവില്ലായ്മയോ, ഭയമോ, ലൈംഗിക ബന്ധത്തിന് വരുന്ന ബുദ്ധിമുട്ടുകളോ ആകാം അവർ ലൈംഗികബന്ധത്തിലേക്ക് എത്താത്തതിനു കാരണം. പുരുഷന്മാർക്ക് ഉണ്ടാകാവുന്ന പെർഫോമൻസ് ആങ്സൈറ്റി'യും സ്ത്രീകൾക്ക് ആ സമയത്ത് ലിംഗപ്രവേശം അസാധ്യമാക്കിക്കൊണ്ട് യോനി ചുരുങ്ങുന്ന വജൈനസ്മസ് എന്ന അവസ്ഥയും ലൈംഗികബന്ധം എപ്പോൾ എന്നതു നീട്ടിക്കൊണ്ടു പോകാം.
ഭയം, വേദന, പെർഫോമൻസ് ആങ്സൈറ്റി പോലുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടണം
വിവാഹത്തിലെ പ്രധാന ധർമമാണ് ലൈംഗികത എന്നതിനാൽ വിവാഹത്തിന് മുൻപു തന്നെ ലൈംഗിക ബന്ധത്തെക്കുറിച്ച് ശരിയായ അറിവ് നേടണം. വിവാഹിതരാകാൻ പോകുന്നവർക്ക് ലൈംഗിക അറിവ് പകരുന്ന കൗൺസലിങ് ഉണ്ട്. അത് ലഭ്യമല്ലാത്തവർക്ക് കൗൺസലിങ്ന്ററുകളിൽ നേരിട്ടോ ഓൺലൈനായോ ലഭിക്കുന്ന പ്രീ മാരിറ്റൽ കൗൺസലിങ്ങിലൂടെ ശരിയായ അറിവ് നേടാം.
ഗൈനക്കോളജിസ്റ്റിനെ സമീപിച്ചും സംശയങ്ങളകറ്റാം. ഗുരുതര മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിൽ പല വിഭാഗങ്ങളുടെ സംയുക്ത സഹായം ദമ്പതികൾക്ക് വേണ്ടി വന്നേക്കാം. ഗൈനക്കോളജി, യൂറോളജി, ക്കോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കാനാകും.
ആദ്യ ദിനങ്ങളിലെ ലൈംഗികബന്ധം പരിപൂർണ വിജയമാകണം എന്ന നിർബന്ധം പാടില്ല. മനസ്സൊരുക്കം പോലെ ശരീരത്തിനും അൽപം സമയം ആവശ്യമാണ്. അതു കൊണ്ട് ഇക്കാര്യത്തിൽ പരിഭ്രമം ഒഴിവാക്കണം.
Esta historia es de la edición August 06, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 06, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം