വീടിന്റെ തറയൊന്നു മാറ്റി പുതുമോടി നൽകാൻ പ്ലാനുണ്ടോ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടേ, ലേറ്റസ്റ്റ് ഫ്ലോറിങ് ട്രെൻഡ്സ്?
ഒരു വീടിന് ഒരു രീതിയിലുള്ള ഫ്ലോറിങ് എന്ന രീതി മാറിയിട്ട് നാളു കുറച്ചായി. പല മുറികളിൽ പല ഫ്ലോറിങ് മെറ്റീരിയൽ ഇടം പിടിച്ച കഥയും മാറി. പുത്തൻ ട്രെൻഡ് എന്താണെന്നോ? ഫ്ലോറിങ് മെറ്റീരിയൽ കൂട്ടിക്കലർത്തി ഉപയോഗിക്കുന്ന മിക്സ് ആൻഡ് മാച്ച് ഫ്ലോറിങ്. ടൈലും തടിയും, സ്റ്റോണും ടൈലും എന്നിങ്ങനെ മെറ്റീരിയലിൽ മിക്സിങ് നടത്തുന്നതു കൂടാതെ ഒരേ മെറ്റീരിയലിലുള്ള പല നിറത്തിലും ആകൃതിയിലുമുള്ളവയും കൂട്ടിക്കലർത്തി ഫ്ലോർ ട്രെൻഡിയാക്കുന്നുണ്ട്.
പഴയ ഫ്ലോറിങ് മാറ്റുമ്പോൾ
നിലവിലുള്ള ഫ്ലോറിങ് മെറ്റീരിയൽ പൂർണമായി ചിപ് ചെയ്തു കളഞ്ഞ്, പരുക്കനിട്ട് ചാന്തു തേച്ചു പുതിയ ഫ്ലോറിങ് മെറ്റീരിയൽ വിരിക്കാം എന്നതാണ് ഒന്നാമത്തെ രീതി. പൊടിയുടെ പ്രശ്നം, പണിക്കൂലി അധികമാകും തുടങ്ങിയ നെഗറ്റീവ് വശങ്ങളുണ്ട് ഈ രീതിക്ക്.
രണ്ടാമത്തെ രീതി ഇപ്പോഴുള്ള ഫ്ലോറിങ് മെറ്റീരിയലിന് മുകളില്‍ പശ ഉപയോഗിച്ച് ടൈല്‍ ഒട്ടിക്കാമെന്നതാണ്. വുഡന്‍ പാനലും വിരിക്കാം. വീട്ടിലെ ഫ്ലോറിങ് അനുസരിച്ചാകും അലമാരയും വാതിലുമെല്ലാം പണിതിരിക്കുന്നത്. തറ നിരപ്പ്ഉയര്‍ന്നാലുംഇവ അനായാസമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കിയിട്ടു വേണം ഇങ്ങനെ ചെയ്യാന്‍.
തറയില്‍ പൊട്ടലുണ്ടെങ്കിലും ഈര്‍പ്പം തങ്ങുന്നുണ്ടെങ്കിലും തറനിരപ്പ് ഉയര്‍ന്നും താഴ്‌ന്നുമാണെങ്കിലും ഫ്ലോറിങ് മുഴുവനായി തന്നെ മാറ്റുക. ആവശ്യമെങ്കില്‍ വാട്ടര്‍ പ്രൂഫിങ്ങും ചെയുണം.
മൊറോക്കന്‍ ടൈല്‍സ് ഇപ്പോള്‍ ട്രെന്‍ഡാണ്. ബോള്‍ഡ് ഡിസൈന്‍സ് ഉള്ള മൊറോക്കന്‍ ടൈല്‍ വലിയ മുറികളിലാണ് കൂടുതല്‍ ഇണങ്ങുക.
സ്ഥലസൌകര്യം കുറവുള്ള ഇടങ്ങളില്‍ മൊറോക്കന്‍ ടൈല്‍സ് അധികമാകുന്നത് മുറിയുടെ വലുപ്പം കുറച്ചു കാണിക്കും. കിച്ചന്‍ വാളില്‍, ലിവിങ് ഏരിയയുടെ ഒരു ഭിത്തിയില്‍, സ്റ്റെയര്‍ കെയ്സില്‍... തുടങ്ങി കുറച്ചു സ്ഥലങ്ങളില്‍ മാത്രം മൊറോക്കന്‍ ടൈല്‍ പരീക്ഷിക്കാം.
Esta historia es de la edición October 01, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 01, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത
കുട്ടികൾക്കു നൽകാം പ്രതിരോധ കവചം
വാക്സിനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും കടന്നു വരാം. അതിനെ നേരിടാൻ കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ
അരിയ പൊരുളേ അവിനാശിയപ്പാ...
ഭക്തർ കാശിക്കു തുല്യമായി കാണുന്ന തിരുപ്പൂരിലെ അവിനാശീ ലിംഗേശ്വര ക്ഷേത്രത്തിലേക്ക്...
സുഗന്ധം പരക്കട്ട എപ്പോഴും
ശരീര സുഗന്ധത്തിനു ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നിറങ്ങൾ പാർക്കുന്ന വീട്
ഇന്നോളം പറയാത്ത കഥകളും പുത്തൻ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം ബോബൻ ആലുംമൂടൻ കുടുംബ സമേതം
ഇനി നമുക്കു പിരിയാം
അൻപതുകളിലും അറുപതുകളിലും വിവാഹമോചനം നേടുന്ന ദമ്പതികൾ കൈ കൊടുത്തു പറയുന്നു, ഓൾ ദ ബെസ്റ്റ്...
ചൈനീസ് രുചിയിൽ വെജ് വിഭവം
ഫ്രൈഡ് റൈസിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാൻ ഒരു സൂപ്പർ ഡിഷ്
എഴുത്തിന്റെ ആനന്ദലഹരി
ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയും സോളമൻ രാജാവിന്റെ കഥയും കൊച്ചുത്രേസ്യ ടീച്ചർ ഒരുപോലെ ഇഷ്ടപ്പെടുന്നതിനു പിന്നിലൊരു കഥയുണ്ട്