ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെ ട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോ. കിരൺ നമ്പൂതിരിയെ വടക്കേനടയിലുള്ള അദ്ദേഹത്തി ന്റെ വീട്ടിൽ വച്ചു കാണുന്നത്. ബന്ധുക്കളും സുഹൃത്തുക്ക ളുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്. കക്കാട് ഇല്ലത്തെ സംബ ന്ധിച്ച് ഇതൊരു പുണ്യമുഹൂർത്തം. മുത്തച്ഛനുശേഷം കുടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തി പദവിയിലേക്ക്.
ഓതിക്കൻ, വേദജ്ഞൻ, ഗായകൻ, ആയുർവേ ഡോക്ടർ, മൃദംഗവാദകൻ, ബ്ലോഗർ, സഞ്ചാരി, ഗുരുവായൂരപ്പന്റെ പുതിയ മേൽശാന്തിക്ക് വിശേഷണങ്ങൾ ഏറെ...
കക്കാട്, പൊട്ടക്കുഴി, മുന്നൂലം, പഴയം എന്നീ നാലു കുടുംബക്കാർക്കാണ് ഗുരുവായൂരിൽ ഓതിക്കൻ സ്ഥാനമുള്ളത്. കൂടാതെ പെരുവനം ശുകപുരം എന്നിങ്ങനെ രണ്ടു നമ്പൂതിരി ഗ്രാമങ്ങളിൽ നിന്നുള്ള വേദാധികാരവും യാഗാധികാരവുമുള്ള നമ്പൂതിരിമാർക്കും മേൽശാന്തിയാകാൻ അപേക്ഷിക്കാം. യോഗ്യതയുള്ളവരെ അഭിമുഖത്തിനു ക്ഷണിക്കും. അതും കടന്നുകൂടുന്നവരാണ് നറുക്കിലെത്തുന്നത്. പിന്നീട് ആരാണ് തന്റെ മേൽശാന്തിയാവേണ്ടതെന്ന് ഗുരുവായൂരപ്പൻ തീരുമാനിക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം അഞ്ചു തവണ മേൽ ശാന്തിയായിരുന്നു ഓതിക്കൻ കുടുംബാംഗവും പണ്ഡിതനുമായിരുന്ന കക്കാട് ദാമോദരൻ നമ്പൂതിരി. കിരൺ നമ്പൂതിരിയുടെ മുത്തച്ഛൻ. അദ്ദേഹത്തിന്റെ കാലശേഷം കക്കാട് ഇല്ലത്തേക്ക് വീണ്ടും മേൽശാന്തി പദവി കടന്നുവരുന്നു. ഇതിൽപ്പരം എന്താണു ഭാഗ്യം.'' കിരണിന്റെ പിതാവ് ആനന്ദൻ നമ്പൂതിരി ചോദിക്കുന്നു.
ജീവിതപാരബ്ധങ്ങൾക്കിടയിൽ മേൽശാന്തിയാകാൻ കഴിഞ്ഞില്ലെങ്കിലും പൂജാരിയായി ഗുരുവായൂരപ്പന്റെ നടയിൽ എപ്പോഴുമുണ്ട് ആനന്ദൻ നമ്പൂതിരിയും. “വീട്ടിൽ വിഷ്ണു സഹസ്രനാമം ചൊല്ലിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരാൾ ഓടി വന്നു പറഞ്ഞത്; മകന് നറുക്കു വീണെന്ന്. സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി. എല്ലാം ഭഗവാന്റെ ലീലകളല്ലേ?' ആനന്ദൻ നമ്പൂതിരി പറയുന്നു.
കേട്ടുവളർന്നത് ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ. പിന്നെ, അഞ്ചുതവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന മുത്തച്ഛന്റെ അനുഗ്രഹം. കിരൺ നമ്പൂതിരിയുടെ വിളിപ്പേരും മുത്തച്ഛന്റേതു തന്നെ.
Esta historia es de la edición October 15, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 15, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...