ഗുജറാത്തിലെ ആനന്ദ് ജില്ല. വാടകയ്ക്ക് ഗർഭപാത്രം നൽകാൻ തയാറുള്ള അമ്മമാരുടെ ഗ്രാമം. അവിടേക്കാണ് ഒരു കുഞ്ഞിനെ മോഹിച്ച് ജപ്പാനിൽ നിന്നു ഡോ. യുകി യമദയും ഭാര്യ ഡോ. ഇതുഫുമിയും കുറച്ചു വർഷങ്ങൾക്കു മുൻപ് എത്തിയത്. കരാർ പറഞ്ഞുറപ്പിച്ച ശേഷം വാടക അമ്മയെ തിരഞ്ഞെടുത്തു. സറോഗസിയിൽ കുഞ്ഞിനെ ആവശ്യമുള്ള ദമ്പതികളുടെ അണ്ഡവും ബീജവുമാണ് വാടക ഗർഭ പാത്രത്തിൽ നിക്ഷേപിക്കുക. ഈ കേസിൽ മറ്റൊരു സ്ത്രീയുടെ അണ്ഡമാണ് ഉപയോഗിച്ചത്.
ഗർഭകാലം സുഗമമായി മുന്നോട്ടു പോയി. പക്ഷേ, കുഞ്ഞിന്റെ ജനനത്തിനു ദിവസങ്ങൾക്കു മുൻപ് യുകി യമദയും ഇതുഫുമിയും വിവാഹമോചിതരായി. തന്റേതല്ലാത്ത കുഞ്ഞിനെ ഏറ്റെടുക്കാൻ ഇതുഫുമി തയാറായില്ല. കുഞ്ഞിനെ അച്ഛൻ യുകിക്ക് കൊടുക്കാൻ നിയമപരമായി വകുപ്പുമില്ല. വാടകയ്ക്ക് അമ്മയായ സ്ത്രീക്ക് കുഞ്ഞിനെ വളർത്താനുള്ള ചുറ്റുപാടും ഇല്ലായിരുന്നു. സറോഗസി നടത്തിയ ക്ലിനിക്കും കയ്യൊഴിഞ്ഞതോടെ ആ കുഞ്ഞ് അനാഥത്വത്തിലേക്ക് കൺതുറന്നു.
മാൻചി എന്നു പേരിട്ട ആ കുട്ടി സാമൂഹിക പ്രശ്നമായി മാറിയതോടെ മുത്തശ്ശി ജപ്പാനിൽ നിന്നെത്തി പൗരത്വനിയമ നൂലാമാലകളെല്ലാം അഴിച്ച് കുഞ്ഞിനെ കൊണ്ടുപോയി. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. ഒടുവിൽ പാർലമെന്റിനു വരെ ഇക്കാര്യത്തിൽ ഇടപെടേണ്ടിവന്നു.
2002 മുതൽ കമേഴ്സ്യൽ സറോഗസിയാണ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത്. ഗുജറാത്തിലെ പ്രശ്നത്തെ തുടർന്ന് 2016 ൽ സറോഗസി റെഗുലേഷൻ ആക്ട് പാർലമെന്റ് ചർച്ചയ്ക്കെടുത്തു. വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ 2021 ൽ ആക്റ്റ് പാസ്സായി. അതോടെ വാടക ഗർഭധാരണത്തിന് പ്രതിഫലവും സമ്മാനങ്ങളും കെപറ്റുന്നത് നിയമവിരുദ്ധമായി. നിയമപ്രകാരമുള്ള സറോഗസി ധാർമിക മൂല്യങ്ങളുള്ളതും നിസ്വാർഥവുമായിരിക്കണം എന്നാണ് പുതിയ ആക്ട് അനുശാസിക്കുന്നത്.
പെട്ടെന്ന് ഈ വിഷയമെല്ലാം നമുക്കിടയിൽ ചർച്ചയായി മാറാൻ പ്രധാന കാരണം നയൻതാരയുടെ വാടക ഗർഭധാരണവും തുടർന്നുണ്ടായ വിവാദങ്ങളുമാണ്. വിവാഹം കഴിഞ്ഞ് നാലുമാസം തികയുമ്പോഴേക്കും എങ്ങനെ സറോഗസിയിലൂടെ കുട്ടിയുണ്ടായി എന്ന ചോദ്യത്തിന് നയൻതാരയും വിഘ്നഷും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകുകയുണ്ടായി. ആറു വർഷം മുൻപ് വിവാഹിതരായി എന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടക ഗർഭധാരണ നിയമ നടപടികൾ പൂർത്തിയായി എന്നും നിയമലംഘനം നടന്നിട്ടില്ല എന്നുമായിരുന്നു വിശദീകരണം.
Esta historia es de la edición October 29, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 29, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം