ഞാൻ അല്ല... എന്റെ ഗർഭം ഇങ്ങനെയല്ല. "മേലേപ്പറമ്പിൽ ആൺവീടി'ലെ ഈ ഡയലോഗ് പറഞ്ഞ് അഭിനയിച്ച ശേഷം ജഗതി ശ്രീകുമാർ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയോട് ചോദിച്ചു. "രഘു... എവിടുന്നു കിട്ടി ഈ ഡയലോഗ്.
“മേലേപ്പറമ്പിൽ എഴുതിയതിന് എനിക്ക് കിട്ടിയ ആദ്യത്തെ അവാർഡായിരുന്നു ജഗതിയുടെ വാക്കുകൾ. “മേലേപ്പറമ്പിൽ ആൺവീട് ഒരു മാന്ത്രികപ്പെട്ടിയായിരുന്നു. ഞാനത് തുറന്നു എന്നുമാത്രം കോഴിക്കോടിനടുത്ത് മണ്ടാരത്തിൽ മുക്കിലെ രഘുനാഥ് പലേരിയുടെ വീട്ടിലെത്തുമ്പോൾ സിനിമയിലെ പലേരിക്കാലമായിരുന്നു മനസ്സിൽ. 'പിറവി' “സ്വം' 'വാനപ്രസ്ഥം എന്നീ ക്ലാസിക്കൽ മാനമുള്ള സിനിമകളിലെ സംഭാഷണങ്ങൾ.
"മൈ ഡിയർ കുട്ടിച്ചാത്തനും മഴവിൽ കാവടിയും പൊന്മുട്ടയിടുന്ന താറാവും "മേലേപ്പറമ്പിൽ ആൺവീടും പോലെ മലയാളി മറക്കാത്ത എത്ര സിനിമകളുടെ തിരകഥകൾ. കഥകളും ഓർമയെഴുത്തുമായി എത്രയോ പുസ്തകങ്ങൾ.
ഈ അടുത്ത് രഘുനാഥ് പലേരി സിനിമയിൽ നിറഞ്ഞത് തൊട്ടപ്പൻ', 'ലളിതം സുന്ദരം' കൊത്ത് 'തുടങ്ങി പതിമൂന്നു സിനിമകളിലെ അഭിനയത്തിലൂടെയാണ്. രഘുനാഥ് പലേരി സംസാരിച്ചു തുടങ്ങി;
ആദ്യസിനിമയെടുക്കാൻ വായ്പ തേടി പോയെന്ന് കേട്ടിട്ടുണ്ട്?.
സിനിമാക്കാരനാവുക ആദ്യമേയുള്ള മോഹമായിരുന്നു. വായ്പയെടുത്ത് സിനിമയെടുക്കാനായിരുന്നു പ്ലാൻ. പക്ഷേ, അച്ഛൻ വിലക്കി. ആ സമയത്താണ് കണ്ണുരിലെ മിനർവ സുഡിയോ ഉടമ നിർമൽ സിനിമയ്ക്ക് തിരക്കഥ ഒരുക്കാമോയെന്ന അന്വേഷണവുമായി വരുന്നത്. ഷെരീഫാണ് കഥയും സംവിധാനവും. അങ്ങനെയാണ് നസീമ' എന്ന സിനിമയു ണ്ടാവുന്നത്. നെടുമുടി വേണുവായിരുന്നു നായകൻ, സഹനടനായി മോഹൻലാലുമുണ്ട്. കണ്ണൂരായിരുന്നു ലൊക്കേഷൻ.
ഞാനും മോഹൻലാലും ഇടവേളകളിൽ സൈക്കിളിൽ ചുറ്റാനിറങ്ങും. വഴിയരികിൽ നിന്ന് ചായ കുടിച്ചാണ് നാടുകാണൽ സവാരി. പിന്നീട് മോഹൻലാലുമൊത്ത് സിനിമകൾ ചെയ്തെങ്കിലും ആദ്യസിനിമയുടെ ഓർമ ഞാനിപ്പോഴും ലോക്കറിൽ സൂക്ഷിക്കുന്നു. നസീമ നന്ദി.
ധാരാളം എഴുതിയിട്ടുണ്ട് മാതാപിതാക്കളെക്കുറിച്ച്? അച്ഛൻ ചേനൻ വീട്ടിൽ രാഘവൻ നായർ ലോറി ഡ്രൈവറായിരുന്നു. പക്ഷേ, അച്ഛനെ ഹോമകുണ്ഡം' എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. മക്കളുടെ ജീവിതത്തിനായി സന്തോഷത്തോടെ സ്വയമെരിയുന്ന ജീവിതം.
Esta historia es de la edición October 29, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 29, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും