അന്ന് റീജനൽ കാൻസർ സെന്ററിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു നോക്കിയപ്പോൾ പ്രസാദിനു തോന്നി, ഇനി തിരിച്ചുപോക്ക് ഉണ്ടാകില്ല. താഴെ ഭാര്യ നിൽക്കുന്നതു കാണാം. കയ്യിൽ ഒരു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞ്. ആ നിൽപ്പു സഹിക്കാനായില്ല. തിരിച്ചു മുറിയിലേക്കു കയറി. ചുമരിൽ മുൻപു താമസിച്ചിരുന്നവർ എഴുതി വച്ച വരികൾ, പലതിലും മരണം മണക്കുന്നുണ്ടായിരുന്നു.
പെട്ടെന്നു പ്രസാദിന്റെ മനസ്സിലേക്ക് ആ ചോദ്യം വന്നു; തിരിച്ചു പോയില്ലെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും ആരും നോക്കും? അങ്ങനെ തോറ്റു കൊടുക്കാൻ കടവത്ത് ചെറുകണ്ടൻ കുട്ടിയുടെ മോനു പറ്റുമോ? ചെങ്കൊടിക്കു കീഴെ നിന്നു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച, ജന്മിമാരോടു മല്ലിട്ടു നിന്ന ചെറുകണ്ടൻ കുട്ടിയുടെ മോൻ മനസ്സു തളർന്നു മരിച്ചു പോകരുത്. വീടു മാത്രമല്ല ഒരു നാടു തന്നെ പ്രാർഥനയോടെ കാത്തിരിക്കുന്നുണ്ട്. അതോടെ ചോർന്നു പോയ കരുത്തു തിരിച്ചെത്തി തുടങ്ങി.
പിന്നീടു മരണത്തെ പ്രസാദ് മനസ്സിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടില്ല. കുട്ടിക്കാലം തൊട്ടേ ജീവിതത്തോടുള്ള മത്സരത്തിന്റെ ഒരധ്യായമായി മാത്രം രോഗത്തെ കണ്ടു. ആ വിശ്വാസമാണു ചികിത്സയ്ക്കിടയിലും ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിനു പോയത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ ആയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് പറഞ്ഞു തുടങ്ങി.
അച്ഛനെ കണ്ടു വളർന്ന മകൻ
“അച്ഛൻ വലിയ കളരിയഭ്യാസിയായിരുന്നു. ജന്മിമാരോട് എതിർത്തു നിന്ന ആൾ. ജന്മിത്വത്തിന്റെ കനലുകൾ അച്ഛനെ പൊള്ളിച്ചിട്ടുണ്ട്. ചെറുകണ്ടൻ കുട്ടി എന്ന സ്വന്തം പേരിൽ പോലും ആ നീറ്റലുണ്ട്.
അച്ഛന്റെ അച്ഛൻ കടവത്ത് വേലായുധൻ വലിയൊരു ജന്മിയുടെ കാര്യസ്ഥനായിരുന്നു. മകനുണ്ടായപ്പോൾ അച്ചാച്ചൻ പേരിട്ടു; ഭാസ്കരൻ. പക്ഷേ, മനയിലെ കാരണവർക്ക് അതിഷ്ടപ്പെട്ടില്ല. അടിയാളന്റെ മോന് "പരിഷ്കാരമുള്ള പേരു വേണ്ടെന്നു തീർത്തു പറഞ്ഞു. ജന്മിയുടെ ആൾക്കാർ ഭീഷണിപ്പെടുത്തിയാണു ഭാസ്കരൻ എന്നതു മാറ്റി ചെറുകണ്ടൻ കുട്ടി ആക്കിയത്.
Esta historia es de la edición November 26, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 26, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...