തണുത്തുറഞ്ഞ ഒരു ഡിസംബർ മാസത്തിലാണ് ജിനോയും ജനിച്ചത്. ഒരു കുന്നിന്റെ നെറുകയിൽ വെള്ളവും വൈദ്യുതിയുമില്ലാത്ത വീട്ടിൽ.
വെളുപ്പിന് മൂന്നു മണിക്ക് ഉറക്കമുണരും. ടാപ്പിങ് ലൈറ്റ് തലയിൽ വച്ചുകെട്ടി അപ്പനോടൊപ്പം റബർ ടാപ്പിങ്ങിനിറങ്ങും. സ്കൂൾ നേരം വരെ ജോലി തുടരും. ഇതിനു പുറമേ ദിവസവും താഴെ തൊടിയിൽ നിന്ന് അഞ്ചു കുടം വെള്ളമെങ്കിലും ചുമന്ന് മുകളിൽ വീട്ടിലെത്തിക്കണം. വഴിത്തല തൃക്കൈകുന്ന് യുപി സ്കൂളിലും പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും എന്നും വൈകി വരുന്ന കുട്ടിയായിരുന്നു ജിനോ വൈകുന്നേരം സ്കൂളിൽ നിന്നു വന്നാൽ ഷീറ്റ് പുരയിലേക്ക് ഓടും. മഞ്ഞു പെയ്തു തുടങ്ങും അവിടെ നിന്നു വീട്ടിലെത്താൻ.
ആ ഓട്ടം ഇപ്പോൾ എത്തിനിൽക്കുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്തീയഭക്തി ഗാന ആൽബങ്ങൾ ഇറക്കുന്ന സിയോൺ ക്ലാസിക്സ് എന്ന സ്ഥാപനത്തിലാണ്. പത്തു ഭാഷകളിലായി ആയിരത്തി അറുനൂറോളം ഭക്തി ഗാനങ്ങൾ. 182 രാജ്യങ്ങളിൽ പബ്ലിഷിങ് ലൈസൻസ് യുട്യൂബിൽ ലക്ഷക്കണക്കിന് ഫോളോ വേഴ്സ്. സിനിമാ സംഗീതരംഗത്തെ പ്രതിഭകൾ സിയോൺ ക്ലാസിക്സുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
എനിക്കായ് എന്റെ ദൈവം
സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിലും അഭിനയ ത്തിലും മറ്റു കലാപരിപാടികളിലും സജീവസാന്നിധ്യമായിരുന്നു ജിനോ. അതുകൊണ്ടുതന്നെ അധ്യാപകർക്കും പ്രിയപ്പെട്ടവനായി. റബർ തോട്ടത്തിലെ ജോലിയോടൊപ്പം മകന്റെ കലാവാസനയ്ക്കും അപ്പന്റെ കൂട്ടു നിന്നു. പള്ളിയിലെ ഗായകസംഘത്തിൽ മകനെയും ചേർത്തു. പിൻനിരയിൽ നിന്നു പാടിയ ജിനോ വളരെപ്പെട്ടെന്ന് മുൻനിര പാട്ടുകാരനും കീബോർഡ് വായനക്കാരനുമായി.
ആയിടയ്ക്കാണ് മൂത്ത പെങ്ങളുടെ വിവാഹം ഉറപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അപ്പനെ ഏറെ അലട്ടി. “എന്തായാലും ഞങ്ങളുടെ കുടുംബത്തിലുണ്ടായ ഒരു സന്തോഷത്തിനും അപ്പൻ നിന്നില്ല.'' ജിനോ പറയുന്നു.
Esta historia es de la edición December 10, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 10, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...