"അതേയ്... കണ്ണടച്ചോ?' "ഉം...
"ഞാൻ പറയും വരെ തുറക്കരുതേ...
"ഇല്ല.
"റെഡി വൺ ടു ത്രീ... ഇനി തുറക്കൂ.
"ഹായ്!!! ഞാനിതേവരെ ഇത്രയധികം നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ടിട്ടേയില്ല. ആകാശത്തിന് ഇത്ര ഭംഗിയുണ്ടോ താങ്ക്സ് എലോട്ട് അമ്മാ... ഇത്രയും കാലത്തെ ജീവിതത്തിൽ കിട്ടയതിൽ വച്ച് ഏറ്റവും നല്ല ബർത്ഡേ ഗിഫ്റ്റ്. ഉമ്മ...
ആ അമ്മയും മകളും രാത്രിയെ നോക്കി നക്ഷത്രങ്ങളെ നോക്കി കടൽത്തീരത്തു കിടന്നു. അരികിലൊരു ബ്ലൂടൂത് സ്പീക്കറിൽ നിന്നു ചെരാതുകൾ തോറും നിൻ... രാത്രിയിൽ അലിയുന്നു. അതും കേട്ട്, രണ്ടു പെണ്ണുങ്ങൾ സർവതും മറന്ന് ആകാശം നോക്കി കണ്ണുമിഴിച്ചു കിടന്നു...
ഇതു സാങ്കല്പിക കഥയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈ നാട്ടിൽ രണ്ടു സ്ത്രീകൾ നക്ഷത്രം നോക്കി സമാധാനമായി കിടക്കുന്നത്.
2021ലെ സ്ത്രീ സമാധാനം സുരക്ഷിതത്വ ഇൻഡക്സിൽ 170 രാജ്യങ്ങളിൽ 148-ാം സ്ഥാനത്തു നിന്നാണ് നമ്മളീ സമത്വം പറയുന്നതെന്നു നന്നായി അറിയാം. എന്നാലും പറയാതെ വയ്യല്ലോ...
സ്ത്രീകളുടെ പ്രശ്നങ്ങൾ വരുമ്പോൾ പല സദാചാര കമന്റുകളും ഒഴുകുന്നതു പതിവാണ്. നമുക്ക് അത്തരം ചില കമന്റുകൾ നോക്കാം. അതിനുള്ള മറുപടിയും പൊതുവായി കൊടുക്കാം. അടുത്ത വിടുവായത്തരം ടൈപ്പും മുൻപ് ഇതൊക്കെയൊന്ന് ഓർത്താൽ നന്ന്... (ഇത്തവണ ആളുകളുടെ പേരുകൾ മറച്ചിട്ടുണ്ട്. ഇനിയും വാചകങ്ങളുടെ നിലവാരം മാറിയില്ലെങ്കിൽ അടുത്ത തവണ ആ പേരുകൾ മറയ്ക്കണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടി വരും.
എന്ത് അതിക്രമം ചെയ്താലും ആണിന് ഒന്നും നഷ്ടപ്പെടാനില്ല, നഷ്ടപ്പെട്ടാലും അതൊക്കെ തിരിച്ചു കിട്ടും. പക്ഷേ, പെണ്ണിന് "എന്തോ കനത്ത നഷ്ടം വരും എന്നു ചിന്തിക്കുന്ന തരത്തിലുള്ളൊരു കമന്റ് കരുതൽ ആങ്ങളമാരിൽ നിന്നു പെൺകുട്ടികൾക്ക് എപ്പോഴും കിട്ടാറുണ്ട്. ആദ്യമേ പറയട്ടേ... ചേട്ടന്മാരുടെ കെയറിങ് കിട്ടാതെ പെൺകുട്ടികൾക്കു ജീവിക്കാൻ പറ്റില്ല, സ്വന്തം കാലിൽ നിൽക്കാനറിയില്ല എന്ന ധാരണയൊക്കെ കുറച്ച് ആഴത്തിൽ കുഴിയെടുത്തു മൂടുന്നതാകും നല്ലത്. ചുറ്റും നോക്കുക. കാലം പിന്നോട്ടല്ല ഓടുന്നത്. ഇന്നു പുരുഷനും സ്ത്രീയും ഒരേ പോലെ ജോലി ചെയ്യുന്നവരും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നവരുമാണ്. അങ്ങനെയുള്ള കാലത്ത് എല്ലാവർക്കും വേണ്ടി നിയമങ്ങളും, സർക്കാർ സംവിധാനങ്ങളും, സുരക്ഷാ നടപടികളും മാറുകയല്ലേ വേണ്ടത്?
Esta historia es de la edición December 24, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 24, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി