വളർത്തേണ്ട, അവർ വളർന്നോളും
Vanitha|January 07, 2023
മധുപാലും ശ്രീജിത് ഐപിഎസും മക്കളും പങ്കുവയ്ക്കുന്ന പേരന്റിങ് അനുഭവങ്ങളും കാഴ്ചപ്പാടുകളും 
വിജീഷ് ഗോപിനാഥ്
വളർത്തേണ്ട, അവർ വളർന്നോളും

നാലു തലമുറയിലെ വനിതകൾക്കൊപ്പമാണു മധുപാൽ സംസാരിക്കാനിരുന്നത്. അമ്മ രമണിയമ്മ അകത്തുണ്ട്. അച്ഛനും മക്കളും സംസാരിച്ചോളൂ' ഭാര്യ രേഖ തിരക്കുകളിലേക്കു പാഞ്ഞു. "ഞങ്ങൾക്കൊപ്പം അച്ഛനും വളരുകയായിരുന്നെന്നു പറഞ്ഞു മാധവിയും മീനാക്ഷിയും അടുത്തിരിക്കുന്നുണ്ട്. മാധവിയുടെ തോളിൽ നാലാം തലമുറയിലെ താരം നല്ല ഉറക്കത്തിലാണ്. മാധവിയുടെ മകൾ, 50 ദിവസം പ്രായമുള്ള ജാനകി. ജാനകിയുടെ ഉറക്കം പിണങ്ങാതിരിക്കാൻ മുത്തച്ഛൻ കരുതലോടെ' മധുപാൽ പതുക്കെ സംസാരിച്ചു തുടങ്ങി.

“വളർത്തുക എന്ന വാക്കിന് ഒരു കുഴപ്പമുണ്ട്. അതിൽ വളർത്തുന്ന ആൾക്കാണു പ്രാധാന്യം. അതുകൊണ്ടു പേരന്റിങിൽ ആ വാക്ക് കെയറിങ്' എന്ന അർഥത്തിൽ ഉപയോഗിക്കുന്നതാണ് ഉചിതം. മക്കളെ വളർത്തേണ്ട, അവർ വളരുകയാണ്. ചേർത്തു നിർത്തി മുന്നോട്ടു പോയാൽ മതി.

പുതിയ തലമുറയിലെ കുട്ടികളോടു സംസാരിക്കാനുള്ള അവസരം കിട്ടാറുണ്ട്. പലരുടെയും പൊതുവായ സങ്കടം അവരെ കേൾക്കാൻ ആളില്ലെന്നതാണ്. അവർക്കു പലതും തുറന്നു പറയണം. പക്ഷേ, അച്ഛനോടും അമ്മയോടും പറയാനായി പറ്റുന്നില്ല. വളർച്ചയിൽ എവിടെയോ വച്ച് അവരിലേക്കുള്ള വാക്കിന്റെ പാലം പൊളിഞ്ഞു പോയി.

അണുകുടുംബത്തിലേക്കു വന്നപ്പോൾ കാര്യങ്ങൾ തുറന്നു പറയാനും പങ്കുവയ്ക്കാനുമുള്ളവരുടെ എണ്ണം കുറഞ്ഞു, സോഷ്യൽ മീഡിയയും സമൂഹവും അവർക്കു മേൽ സർവൈലൻസ് ക്യാമറകളും വച്ചു. അതോടെ കുട്ടികൾ എങ്ങനെ വളരണം, എന്തു ധരിക്കണം എന്നൊക്കെ സമൂഹത്തിലെ ചിലർ തീരുമാനിക്കാൻ തുടങ്ങി. ആ അപകടകരമായ അവസ്ഥയിലാണു നമ്മുടെ ചെറുപ്പക്കാർ വളരുന്നത്. 
മാധവി: എല്ലാം പറയാൻ അച്ഛനെയും അമ്മയെയും കിട്ടണം എന്നില്ല. എന്റെ സ്കൂൾ കാലത്ത് അച്ഛൻ സിനിമയുടെ തിരക്കിലായിരുന്നു. അന്നെല്ലാം പറഞ്ഞിരുന്നത് അചമ്മയോടായിരുന്നു. എന്റെ കൂട്ടുകാരെക്കുറിച്ചും സ്‌കൂളിൽ നടക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങളും. അപ്പോഴും ഒപ്പമുണ്ടെന്ന തോന്നൽ അച്ഛൻ ഞങ്ങളിലുണ്ടാക്കി.

മീനാക്ഷി: ഞാനും ചേച്ചിയും തമ്മിൽ ഏഴര വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനെത്തിയത് ലേറ്റായതു കൊണ്ടാകാം അച്ഛനും അമ്മയും കുറച്ചു കൂടി ഫോക്കസ് ചെയ്തിരിക്കുന്നത് എന്നെയാണ്. അതു ഭാരമായി തോന്നിയില്ല. പോണ്ടിച്ചേരിയിൽ ലിറ്ററേച്ചർ പിജി ചെയ്യാൻ പോയപ്പോഴും എന്നെയോർത്ത് അച്ഛൻ ടെൻഷൻ അടിച്ചിരുന്നില്ല.

ഭൂതകാലക്കുളിര് എത്രത്തോളം

Esta historia es de la edición January 07, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 07, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 minutos  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 minutos  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 minutos  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 minutos  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 minutos  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 minutos  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 minutos  |
December 21, 2024