എന്തുകൊണ്ടോ ജനങ്ങൾക്ക് ഇഷ്ടമാണു ശശി തരൂരിലെ നേതാവിനെ. അതുകൊണ്ടു തന്നെ ഒരുപാടു പ്രതീക്ഷകളും അവർക്കുള്ളിലുണ്ട്. കടുകട്ടിയായ പുത്തൻവാക്കുകൾ പറഞ്ഞു വിഭ്രമിപ്പിക്കുമ്പോഴും രാജ്യാന്തരവിഷയങ്ങളിൽ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുമ്പോഴും ഉറച്ച നിലപാടുകളോടെ രാഷ്ട്രീയം പറയുമ്പോഴും എഴുത്തിൽ പുതിയ ലോകങ്ങൾ തുറന്നു കാട്ടുമ്പോഴുമെല്ലാം എതിർക്കുന്നവർക്കു പോലും പ്രിയപ്പെട്ടവനാകുന്നു തരൂർ.
വിവാദങ്ങളും വിമർശനങ്ങളും ട്രോളുകളുമൊക്കെ എപ്പോഴും കൂട്ടിനുണ്ട്. പക്ഷേ, തരൂരിന്റെ ചുണ്ടിലെ ചിരി മായാറില്ല. തിരക്കേറിയ പകലിൽ വനിത ഒരുക്കിയ ക്യാംപസ് കൂട്ടായ്മയിൽ പങ്കെടുക്കാൻ വന്നപ്പോഴും അതേ ചിരിയുണ്ട്, വാക്കുകളിൽ കുസൃതിയുണ്ട്, കണ്ണുകളിൽ പ്രതീക്ഷയുണ്ട്.
തരൂരോസോറസ്' എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ കടുകട്ടി വാക്കുകളാണോ ഞങ്ങളോടുള്ള സംഭാഷണത്തിലും പ്രയോഗിക്കുന്നത് എന്നായിരുന്നു കുട്ടികളുടെ പ്രധാന സംശയം.
ചിരി വിടാതെ തന്നെ തരൂർ പറഞ്ഞു. ഞാൻ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളൊന്നുമല്ല അവ. ആവശ്യമുള്ളപ്പോൾ എന്റെ സംഭാഷണത്തിൽ കടന്നു വരുന്നവയാണ്. അതൊന്നും അസാധാരണവും സങ്കീർണവുമായ വാക്കുകളൊന്നുമല്ല കേട്ടോ.എന്നാൽ നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കാൻ ആ വാക്കുകൾ സഹായിക്കും...
കുട്ടിക്കാലത്തു പഠനത്തിൽ മാത്രം പൂർണമായും മുഴുകിയിരുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. അതു പിന്നീടുള്ള ജീവിതത്തിൽ ഉപകാരപ്രദമായോ?
ഇപ്പോഴത്തെ കാലഘട്ടം വച്ചു നോക്കുമ്പോൾ അക്കാലത്തു കുറേ പരിമിതികളുണ്ടായിരുന്നു. ടെലിവിഷൻ, ഫോൺ, ഇന്റർനെറ്റ് തുടങ്ങി ശ്രദ്ധ തിരിക്കുന്ന സംഗതികളൊന്നുമില്ല. പഠനത്തിലായിരുന്നില്ല, വായനയിലാണു ഞാൻ കൂടുതലും മുഴുകിയത്. കുട്ടിക്കാലത്ത് എനിക്ക് ആസ്മ ഉണ്ടായിരുന്നു. പുറത്തു പോയി കളിക്കാനാകാതെ ശ്വാസത്തിന്റെ താളംതെറ്റലുകളുമായി കിടക്കയിൽ കിടക്കുന്ന ഒരു കുട്ടി നേരം പോക്കാൻ എന്തു ചെയ്യും ? വായനയായിരുന്നു എല്ലാം വായിച്ചു വായിച്ചാണു നന്നായി എഴുതാനും സംസാരിക്കാനും പഠിച്ചത്. അതിലൂടെ ലോകത്തെ കണ്ടു പിടിക്കാനും ശ്രമിച്ചു.
വായിച്ച പുസ്തകങ്ങളിൽ നിന്നു പ്രചോദനമേകിയ ഒരു സ്ത്രീ കഥാപാത്രം ഉണ്ടോ?
Esta historia es de la edición February 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്