ഇനി മങ്ങില്ല യാത്ര സെൽഫി
Vanitha|February 18, 2023
യാത്ര ചെയ്യുമ്പോൾ ചർമവും മുടിയും ആരോഗ്യത്തോടെയിരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴികൾ
ശ്യാമ
ഇനി മങ്ങില്ല യാത്ര സെൽഫി

"പിന്നെ... യാത്രയ്ക്കിടയിലല്ലേ സൗന്ദര്യ സംരക്ഷണം' എന്ന് ചിന്തിക്കുന്നവരുണ്ടാകാം. യാത്രയ്ക്കിടയിലും ചെയ്യാവുന്ന സ്കിൻ കെയർ ടിപ്സ് ഉണ്ടല്ലോ, യാത്ര കഴിഞ്ഞ് ചെന്ന് കട്ടപ്പണിയെടുത്ത് ചർമം നന്നാക്കാൻ മെനക്കെടേണ്ടല്ലോ... എന്ന് കരുതുന്നവരും ഉണ്ടാകും. ഏതു കൂട്ടത്തിൽ ഉള്ളവരാണെങ്കിലും ഈ നുറുങ്ങുകൾ അറിഞ്ഞിരുന്നോളൂ.

യാത്ര ചെയ്യുമ്പോൾ ഏതു കാലാവസ്ഥയാണോ അതിനനുസരിച്ചു വേണം ചർമസംരക്ഷണവും ചെയ്യാൻ നമുക്ക് ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയുള്ള ഇടങ്ങളിലേക്കു പോകേണ്ടി വരുമ്പോൾ മിക്കവാറും ചർമത്തിനും മുടിക്കും സാരമായ കേടുപാടുകൾ വരാറുണ്ട്. ഇതൊഴിവാക്കാൻ യാത്ര പുറപ്പെടും മുൻപേ കരുതൽ തുടങ്ങാം.

തലമുടിക്കു വേണം കൂടുതൽ ശ്രദ്ധ

ബൈക്കിലും ടൂവീലറിലും യാത്ര ചെയ്യുന്നവരും ദീർഘ ദൂരം നടക്കുകയോ ഹൈക് ചെയ്യുകയോ ചെയ്യുന്നവരും വേനൽക്കാലത്ത് പുറത്തിറങ്ങും മുൻപ് ഒരു സ്കാർഫോ തൊപ്പിയോ കൂടെ കരുതിക്കൊള്ളൂ... തലമുടിയിൽ കഠിനമായ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാനാണിത്. തലമുടി ഇത്തരത്തിൽ മറയ്ക്കുന്നത് മുടിയെ മാത്രമല്ല തലയോട്ടിയേയും സംരക്ഷിക്കും. അഴുക്കും പൊടിയും തലയോട്ടിയിലും മുടിയിലും അടിയുന്നതും ഒഴിവാക്കാം.

തലമുടിക്കു നിറം കൊടുത്തിട്ടുള്ളവർ തീർച്ചയായും മുടി മറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുടി എളുപ്പം വരണ്ടു പോകാതെ സ്വാഭാവികമായ ഈർപം നിലനിർത്താൻ ഇതു സഹായിക്കും. കൂടാതെ കാറ്റടിച്ച് മുടി പൊട്ടിപ്പോകുന്നതും കെട്ടുപിണഞ്ഞു കിടക്കുന്നതും ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും.

പലരും ദിവസവും തലമുടി കഴുകി ശീലിച്ചവരാണ് എന്നാലും യാത്ര പോകുമ്പോൾ എന്നും തലമുടി കഴുകണം എന്നു നിർബന്ധമില്ല. കുളിക്കുന്ന ദിവസം മുടി പാതി ഉണങ്ങി കഴിയുമ്പോൾ തന്നെ നിങ്ങളുടെ മുടിക്കിണങ്ങുന്ന ഹെയർ സിറം ഇട്ട് മസാജ് ചെയ്യാം.

മുടി മുഴുവൻ ഉണങ്ങി കഴിഞ്ഞാൽ യാത്രയ്ക്ക് ഇറങ്ങും മുൻപേ കെട്ടിവയ്ക്കാം. വലിച്ചു മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സ്വൽപം അയവിൽ കെട്ടി വയ്ക്കാവുന്ന തരം ഹെയർസ്റ്റൈൽ സ്വീകരിക്കാം. മുടിയുടെ നീളമനുസരിച്ചു പിന്നിക്കെട്ടുകയോ പോണി ടെയിൽ, ബൺ ഇവ കെട്ടുകയോ ആകാം.

റബർബാൻഡിനു പകരം മൃദുവായ തുണിത്തരങ്ങൾ കൊണ്ടുള്ള ഹെയർ സ്ക്രഞ്ചീസ് ഉപയോഗിച്ചാൽ മുടി പൊട്ടുന്നത് കുറയ്ക്കാനാകും.

Esta historia es de la edición February 18, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 18, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 minutos  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 minutos  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 minutos  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 minutos  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 minutos  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 minutos  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024