കന്യാകുമാരിയിലേക്കുള്ള യാത്രയിലാണ് തീവണ്ടി. ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിൽ വച്ചാണു കൊല്ലംകാരനായ ബാലകൃഷ്ണനെയും കുടുംബത്തെയും പരിചയപ്പെടുന്നത്. മണ്ടയ്ക്കാട് ക്ഷേത്രത്തിലേക്കാണ് അവരും.
"2004 ലാണു ഞങ്ങൾ ആദ്യം പോകുന്നത്. പിന്നെ, ഒരു വർഷവും മുടക്കിയിട്ടില്ല. പറ്റുന്ന അവസരങ്ങളിലെല്ലാം ഭാര്യയും മകളും ഇരുമുടിയെടുക്കും. കാരണം ദേവിയുടെ അനുഗ്രഹമില്ലെങ്കിൽ ഇതു പറയാൻ ഞാൻ നിങ്ങൾക്കു മുന്നിലിങ്ങനെ ഉണ്ടാകുമായിരുന്നില്ല.'' ബാലകൃഷ്ണൻ കെ കൂപ്പി. കളിയിക്കാവിള കടന്നു തമിഴ്നാട്ടിലേക്കു കടക്കുന്നു തീവണ്ടി. അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം ബാലകൃഷ്ണൻ ആ ദിവസത്തെക്കുറിച്ചു പറഞ്ഞു. “2004 ഡിസംബർ 24-ാം തീയതി കൊല്ലത്തു നിന്നു ഞങ്ങളൊരു ടൂറിസ്റ്റ് ബസ് പിടിച്ചാണു മണ്ടയ്ക്കാട് പോയത്. ഞാനും ഭാര്യയും മക്കളും ഉൾപ്പെടെ നാൽപതംഗ സംഘം. ദർശനം കഴിഞ്ഞു കടപ്പുറത്ത് എത്തി. ഞങ്ങൾ കടൽ ത്തീരത്തു നിന്നു ബസിൽ കയറി 10 മിനിറ്റ് കഴിഞ്ഞാണു സൂനാമിത്തിരകൾ ഇരച്ചെത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു. പക്ഷേ, ഞങ്ങളുടെ ജീവിതം ദേവിയുടെ ദാനമാണെന്നു വിശ്വസിക്കാനാണിഷ്ടം. ഇങ്ങനെ എത്രയോ അനുഭവകഥകൾ പറയാനുണ്ടാകും മണ്ടയ്ക്കാടു ക്ഷേത്രത്തിൽ വരി നിൽക്കുന്ന ഭക്തർക്ക്
"സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. എന്നാൽ ശബരിമലയിൽ പോകുന്നതു പോലെ ഇരുമുടിക്കെട്ടു നിറ ച്ചു തലയിലേന്തി "അമ്മേ ശരണം ദേവി ശരണം... എന്നിങ്ങനെ ശരണമന്ത്രം ചൊല്ലി സ്ത്രീ തീർഥാടകർ എത്തുന്ന ക്ഷേത്രം തെന്നിന്ത്യയിൽ വേറെയില്ല. ഇരുമുടിക്കെട്ടുമായി വർഷത്തിൽ എല്ലാ ദിവസവും ഇവിടെ സ്ത്രീകൾ എത്താറുണ്ട്. എങ്കിലും മണ്ഡലക്കാലത്തും കുംഭമാസത്തിലെ കൊട ഉത്സവകാലത്തുമാണു ധാരാളം പേർ എത്തുന്നത്. ഈ വർഷം മാർച്ച് 14 നാണു മണ്ടയ്ക്കാട്ട് കൊട. പ്രായമായ സ്ത്രീകൾ 41 ദിവസം വ്രതമെടുത്താണ് ഇരുമുടിക്കെട്ടുമായി അമ്മയെ തൊഴാനെത്തുന്നത്. യുവതികൾ 21 ദിവസം വ്രതമെടുക്കും.
ക്ഷേത്രോൽപത്തിയുടെ ഐതിഹ്യങ്ങൾ
Esta historia es de la edición March 04, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 04, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം