ആനയും കാട്ടുപോത്തും കരടിയും മാനും പെരുമ്പാമ്പും വിഹരിക്കുന്ന മറയൂർ കാട്. ആ കാട്ടിൽ നിറയെ ചന്ദനമരങ്ങളാണ്. കാവലാളരുടെ ഇമയൊന്നു ചിമ്മിയാൽ ചന്ദനം കടത്താൻ തക്കം പാർത്തിരിക്കുന്ന കൊള്ളക്കാരും. ഇവർക്കെല്ലാമിടയിലാണ്, പേമാരിയും കോടമഞ്ഞും കാറ്റും കൂസാതെ, കുറച്ചു പെൺപുലികൾ രാത്രിയിലും ചന്ദനസുഗന്ധത്തിനു കാവലിരിക്കുന്നത്. തൊട്ടു മുൻപിൽ പതിയിരിക്കുന്നത് അപകടമോ മരണമോ എന്നറിയാതെ, കൂരിരുട്ടത്തു മൈലുകളോളം റോന്തുചുറ്റി അവർ ചന്ദനമരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. അവർക്കൊപ്പം ഒരു രാത്രി.
ചന്ദനലേപ സുഗന്ധം
ഉൾക്കാട്ടിലേക്കാണു യാത്ര. പല സ്റ്റേഷൻ പരിധികളിലായി ഡ്യൂട്ടി എടുത്തിരിക്കുന്ന സ്ത്രീ ഫോറസ്റ്റ് ജീവനക്കാരെ കാണണം. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അനീഷ് ജോസഫ്, സന്തോഷ് പി. എന്നിവരാണു കാട്ടിലെത്തിക്കാൻ കൂട്ടുവന്നത്. ഒപ്പം മുരുകേശ്വരിയുമുണ്ട്. 22 വർഷം മുൻപാണ് ആദ്യമായി കാടു കാക്കാൻ പെൺവാച്ചർമാരെ നിയമിക്കുന്നത്. അന്നത്തെ നാൽവർ സംഘത്തിലെ ഒരാളാണു മുരുകേശ്വരി പൊൻ രാജ്.
“ഇന്നു വലിയ തണുപ്പില്ലല്ലോ...'' ആരോ കുശലം പറഞ്ഞു. “ശിവരാത്രി കഴിഞ്ഞില്ലേ, ഇനി തണുപ്പു കുറയും. ' മുരുകേശ്വരി ജീപ്പിൽ കയറുന്നതിനിടയിൽ അതിനുത്തരം നൽകി. രാത്രിയുടെ വിജനതയിൽ ഭീതിയുണർത്തുന്ന കാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണാം ടോർച്ചിന്റെ ഇത്തിരിവട്ട വെളിച്ചം ചലിക്കുന്നത്. നമ്മുടെ വണ്ടിയുടെ ലൈറ്റ് കണ്ടു വാച്ചർമാർ സിഗ്നൽ തരുന്നതാണ്. വണ്ടി എത്തുമ്പോഴേക്കും രണ്ടു പെൺമണികൾ ചുറുചുറുക്കോടെ വന്നു ഗേറ്റ് തുറന്നു.
10 pm : മറയൂർ
നാച്ചിവയൽ സ്റ്റേഷൻ പരിധിയിലുള്ള ചന്ദനക്കാടാണ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിവ്യ ആർ, ഫോറസ്റ്റ് വാച്ചർ ശാന്തി എസ്. എന്നിവരാണു ഡ്യൂട്ടിയിലുള്ളത്. ഇരുട്ടിനുള്ളിൽ പച്ചവെളിച്ചം പോലെ മിന്നാമിനുങ്ങുകൾ. കൗതുകത്തോടെ നോക്കുന്നതു കണ്ടു ദിവ്യയും ശാന്തിയും ചിരിച്ചു. “ഞങ്ങളിതു കാണാറേ ഇല്ല. അവയെ ശ്രദ്ധിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണു സത്യം. അതിക്രമങ്ങൾ നടക്കുന്നുണ്ടോ, വന്യമൃഗങ്ങൾ ആക്രമിക്കാൻ വരുന്നുണ്ടോ എന്നൊക്കെയാണു മനസ്സിൽ. അതിനിടയിലെവിടെയാണു കാടിന്റെ ഭംഗി ശ്രദ്ധിക്കാൻ സമയം
Esta historia es de la edición March 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം