നീണ്ട യാത്രയായിരുന്നു ആദിശങ്കരന്റെ ജീവിതം. നാലു ദിശകളിലേക്കുമുള്ള യാത്ര. എറണാകുളം ജില്ലയിലെ കാലടിയെന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി കശ്മീർ ശാരദാക്ഷേത്രത്തിലെ സർവജ്ഞ പീഠം വരെ നീണ്ട യാത്ര. കേവലം 32 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ആ അദ്ഭുതമനുഷ്യന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു ശ്രീശങ്കരന്റെ ജന്മസ്ഥലമായ കാലടി. ഏപ്രിൽ 25 നാണ് ഈ വർഷം ആദിശങ്കര ജയന്തി.
കാലടി വഴി കടന്നുപോയവർ കണ്ടിട്ടുണ്ടാകും റോഡരികിൽ എട്ടു നിലകളിലായുള്ള ശങ്കരരൂപം. "ആദിശങ്കര കീർത്തിസ്തംഭ പാദുകമണ്ഡപം' എന്നാണ് ആ സ്തംഭത്തിന്റെ മുഴുവൻ പേര്. ശ്രീശങ്കരന്റേത് എന്നു സങ്കൽപിച്ച പാദുകങ്ങളാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.
മണ്ഡപത്തിലേക്കു കയറുമ്പോൾ തന്നെ കാണുന്നതു ശങ്കരഭാഷ്യങ്ങളിൽ കലങ്ങിത്തെളിയുന്ന ഒരുപദേശം. "മന ശുദ്ധീകരിക്കുക. അങ്ങനെയെങ്കിൽ വ്യക്തികൾക്കു വഭാവം കൈവരും. ഭേദചിന്തകൾ വഴിമാറും. അദ്വൈതത്തി ന്റെ ഫലപ്രാപ്തിയിൽ മനുഷ്യൻ എത്തിപ്പെടും. അപ്പോൾ ഭൂമിയൊരു സ്വർഗമാകും.
അതേ അദ്വൈതചിന്തകളുടെ കളിസ്ഥലമാണ് ഈ ശങ്കരജന്മഭൂമി. കീർത്തിമണ്ഡപത്തിലേക്കു കയറുമ്പോൾ തന്നെ സപ്തമോക്ഷപുരികളെയാണു പരിചയപ്പെടുത്തുന്നത്. അവന്തിക, മായ, അയോധ്യ, മഥുര, വാരാണസി, ദ്വാരക, കാഞ്ചിപുരം അങ്ങനെ ഏഴു മോക്ഷ കവാടങ്ങൾ.
“എത്രയോ കോടി ജനങ്ങൾ ഈ കവാടം കടന്നു മോക്ഷപ്രാപ്തിയിലെത്തിയിരിക്കുന്നു. ഇനിയും എത്രയോ പേർ ഈ കവാടം കടന്നുകിട്ടാൻ കാത്തിരിക്കുന്നു. ജ്ഞാനം നൽകുന്ന ഉൾവെളിച്ചമാണ് ഓരോരുത്തരുടെയും സ്വത്വം. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതാണ് ശങ്കര വിജയം. അതുകൊണ്ടാകും ശ്രീശങ്കരജന്മസ്ഥാനം തേടി വിശ്വാസികൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. ഇത് പറഞ്ഞു പാദുക മണ്ഡപത്തിന്റെ മാനേജർ കെ. എസ്. വെങ്കിടേശ്വരൻ ഒരു നിമിഷം കൈകൂപ്പി. തൃശൂരാണ് അദ്ദേഹത്തിന്റെ സ്വദേശം.
ശിൽപങ്ങൾ പറയുന്ന കഥകൾ
എട്ടു നിലകളിലും ആലേഖനം ചെയ്യപ്പെട്ട ചുമർശിപങ്ങൾ. ഒന്നാംനില പിന്നിട്ടാൽ ആദിശങ്കരജന്മം കൈലാസ നാഥന്റെ അവതാരമാണെന്ന ഐതിഹ്യത്തിന്റെ ചിത്രീകരണമാണ്. മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയായെന്നു കരുതപ്പെടുന്ന ഈ ഋഷിവര്യൻ നടന്നു തീർത്ത വഴികൾ കാണുമ്പോൾ ഒരു മനുഷ്യജന്മത്തിന് ഇത്രയും സാധ്യമോ എന്നു തോന്നാം. ഒരുപക്ഷേ, ശങ്കരജന്മത്തിന്റെ സാധൂകരണത്തിനാകാം അവതാരകഥയുടെ പൊരുൾ.
Esta historia es de la edición March 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം