കത്തുന്ന മത്താപ്പു പോലെ സൂര്യൻ തിളയ്ക്കുന്ന ശിവകാശിപ്പകൽ മാനത്തേക്കു നോക്കിയാൽ കണ്ണിൽ കമ്പിത്തിരി കത്തും. അതുപോലെ ചൂട്. പത്തു മണിക്കേ തുടങ്ങി നട്ടുച്ചപ്പൊള്ളൽ. നിരത്തിയിട്ട പടക്കങ്ങൾക്കൊപ്പം മനുഷ്യനും തീ വെയിലിൽ ഉണങ്ങിത്തുടങ്ങി.
എൻ എച്ച് 44 ലേക്കു വഴി തുറക്കുന്ന സട്ടൂർ റോഡ്. ശിവകാശി ബസ്സ്റ്റാന്റ് കഴിയുമ്പോഴേ നിരന്നുനിൽക്കുന്നുണ്ടു നിരവധി ഹോൾസെയിൽ പടക്കകടകൾ ഓരോന്നിന്റെയും പേരു വായിച്ചു പതുക്കെ കാറോടിച്ചു മുന്നോട്ടു പോയി. രണ്ടു കട കഴിയുമ്പോഴേക്കും ഒരു പടക്കക്കട. ആ മട്ടിലാണു നിരന്നിരിക്കുന്നത്.
പെട്ടെന്നു പിന്നിൽ രണ്ടു ഹോണടി തുടങ്ങി. ഹെഡ്ലൈറ്റ് മിന്നിക്കുന്നു ബൈക്കുകൾ. വീണ്ടും വീണ്ടും ഹോണടിക്കുന്നു. കൈപൊക്കി കാണിക്കുന്നു. തല്ലാനെങ്ങാനും വരുന്നതാണോ? കാറിന്റെ സ്പീഡ് കൂട്ടി. കണ്ണാടിയിലൂടെ പിന്നിലേക്ക് ഒന്നുകൂടി നോക്കിയപ്പോൾ ഞെട്ടലും കൂടി. ഇപ്പോൾ നാലോ അഞ്ചോ ബൈക്കുകളുണ്ട്. കൈ ചൂണ്ടി സൈഡാക്കാൻ ആംഗ്യം കാണിക്കുന്നുമുണ്ട്.
എന്തിനാണു പാഞ്ഞുവരുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. രണ്ടും കൽപിച്ചു വണ്ടി നിർത്തി. അതോടെ ബക്ക് ഒതുക്കി ചാടിയിറങ്ങി അവർ ഓടി വന്നു. എന്തിനാണന്നറിഞ്ഞിട്ട് ഇടി കൊള്ളാമല്ലോ. പതുക്കെ ഗ്ലാസ് താഴ്ത്തി ചോദിച്ചു, “നൻപാ... എന്ന വിഷയം? പെട്ടെന്നു നാലഞ്ചു കൈകൾ നീണ്ടു വന്നു. എല്ലാത്തിലും പല നിറത്തിലുള്ള വിസിറ്റിങ് കാർഡുകൾ. അതുനോക്കിയപ്പോൾ കാര്യം പിടികിട്ടി. എല്ലാം പടക്കത്തിന്റെ ഏജന്റുമാരാണ്. നിരന്നിരിക്കുന്ന ഹോൾസെയിൽ കടകളിലേക്ക് തട്ടിക്കൊണ്ടുപോകുകയാണു ലക്ഷ്യം.
കേരള റജിസ്ട്രേഷൻ കാർ കണ്ടപ്പോൾ വിഷുവിനു പൊട്ടിക്കാനുള്ള പടക്കത്തിന് അഡ്വാൻസുമായി വന്നവരാണെന്നു കരുതി പാഞ്ഞു വന്നതാണ്. വരവിന്റെ ഉദ്ദേശം പടക്കം വാങ്ങാനല്ലെന്നു തിരിച്ചറിഞ്ഞതോടെ ആൾക്കൂട്ടം ഒഴിഞ്ഞു പോയി. ഒടുവിൽ വിൻസെന്റ് മാത്രമായി.
പതിനായിരങ്ങൾ, അതിൽ ഒരു മുഖം
Esta historia es de la edición April 15, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 15, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം